പട്‌ന: ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ ‘രക്ഷകന്‍’ ആയി അവതരിപ്പിച്ച് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ.
അമേരിക്കന്‍ പ്രസിഡന്റിനെതിരെയും നദ്ദ പരാമര്‍ശം നടത്തിയിട്ടുണ്ട്.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് മേല്‍ക്കൈ ലഭിച്ചുകൊണ്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ട്രംപിനെ തള്ളിക്കൊണ്ട് ബി.ജെ.പി രംഗത്തെത്തിയത്.
‘യു.എസ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്, ഡൊണാള്‍ഡ് ട്രംപിനെതിരായ ആരോപണം അദ്ദേഹത്തിന് കൊവിഡ് -19 ശരിയായി കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നാണ്, എന്നാല്‍ മോദിജി സമയബന്ധിതമായി തീരുമാനമെടുത്ത് രാജ്യത്തെയും 130 കോടി ജനങ്ങളെയും രക്ഷിച്ചു,” . ബീഹാറിലെ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് അനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് ട്രംപിന് തള്ളിക്കൊണ്ട് ബി.ജെ.പി അധ്യക്ഷന്‍ രംഗത്തെത്തിയിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ വോട്ടാണ് ബൈഡന് ലഭിച്ചിട്ടുള്ളത്.
നവംബര്‍ നാലിലെ കണക്ക് പ്രകാരം 7 കോടി വോട്ടാണ് ബൈഡന് ലഭിച്ചതെന്ന് എന്‍.പി.ആര്‍ (നാഷണല്‍ പബ്ലിക് റേഡിയോ) റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ റെക്കോര്‍ഡ് ജോ ബൈഡന്‍ തകര്‍ത്തെന്നാണ് റിപ്പോര്‍ട്ട്.
നവംബര്‍ 4 വരെ, ബൈഡന് 7.07 കോടി വോട്ടുകള്‍ ലഭിച്ചു. 2008 ല്‍ ഒബാമയ്ക്ക് ലഭിച്ച 69,498,516 വോട്ടുകളുടെ റെക്കോര്‍ഡാണ് ബൈഡന്‍ മറികടന്നത്. 2008 ല്‍ ഒബാമയ്ക്ക് ലഭിച്ചതിനേക്കാള്‍ മൂന്ന് ലക്ഷം കൂടുതല്‍ വോട്ടുകളാണ് ബൈഡന്‍ നേടിയത്. അന്ന് ഒബാമ നേടിയത് തന്നെ റെക്കോഡ് വോട്ടായിരുന്നു. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാളും 2.7 കോടി വോട്ടുകള്‍ക്ക് മുന്നിലാണ് ബൈഡന്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Trump couldn’t handle Covid-19, Modiji saved India’: Nadda in Bihar