വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ നിര്‍ണായകമായ സ്വിങ് സ്റ്റേറ്റുകളില്‍ രണ്ടിടത്ത് വിജയം സ്വന്തമാക്കി റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്.
ഏഴ് സ്വിങ് സ്റ്റേറ്റുകളിലെ നോര്‍ത്ത് കരോലീനയിലും ജോര്‍ജിയയിലുമാണ് ട്രംപ് വിജയിച്ചിരിക്കുന്നത്. ഇവയ്ക്ക് പുറമെ സെനറ്റിലും റിപബ്ലിക്കന്‍ പാര്‍ട്ടി ശക്തമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്.
നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 538 ഇലക്ടറല്‍ വോട്ടുകളില്‍ 246 വോട്ടുകള്‍ നേടി ട്രംപ് മുന്നിട്ട് നില്‍ക്കുകയാണ്.
270 ഇല്കടര്‍ വോട്ടുകളാണ് ഭൂരിപക്ഷത്തിനായി വേണ്ടത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഴില്‍ ആറ് സ്റ്റേറ്റുകളിലും ട്രംപ് മുന്നിട്ട് നില്‍ക്കുന്നതായാണ് വിവരം. മിഷിഗണ്‍, അരിസോണ, പെന്‍സില്‍ വാനിയ, വിസ്‌കോന്‍സന്‍ എന്നീ സ്വിങ് സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നിലാണ്.
അറബ് ഭൂരിപക്ഷമുള്ള മിഷിഗണില്‍ ആദ്യഘട്ടത്തില്‍ കമല ഹാരിസ് മുന്‍പില്‍ എത്തിയെങ്കിലും പിന്നീട് പുറകിലേക്ക് പോവുകയായിരുന്നു. നോവഡയില്‍ ഫലം ഇനിയും വരാനുണ്ട്.
Content Highlight: Trump close to victory; Two wins in swing states