| Thursday, 28th September 2017, 7:43 pm

ഈദ് വിരുന്ന് നിര്‍ത്തലാക്കിയെങ്കിലും ദിപാവലി വിരുന്നിനൊരുങ്ങി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ തുടര്‍ന്നുവന്ന വൈറ്റ്ഹൗസിലെ ദിപാവലി വിരുന്നു സമ്പ്രദായം ആഘോഷിക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദശാബ്ദങ്ങളായി തുടര്‍ന്നുവന്ന ഈദ് വിരുന്ന് ആഘോഷം നിര്‍ത്തലാക്കിയതിന് പിന്നാലെയാണ് ട്രംപ് ദിപാവലി ആഘോഷിക്കാനൊരുങ്ങുന്നത്.


Also Read: ‘താനെന്തൊരു ദുരന്താടോ! ഈ സിനിമ കാണാന്‍ പോകുന്നവരൊക്കെ കോവാലന്‍ നിരപരാധിയാണെന്ന് വിശ്വസിക്കുന്നുവെന്നാണോ?’; ലാല്‍ ജോസിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ


ദിപാവലി ദിനത്തില്‍ 200 ഇന്തോ- അമേരിക്കന്‍ വ്യക്തികള്‍ക്കാണ് ട്രംപും ഭരണകൂടവും വിരുന്നൊരുക്കുക. വിരുന്നിനിടെ വിസയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രത്യേക പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് ഇന്തോ- അമേരിക്കന്‍ സമൂഹത്തിന്റെ പ്രതീക്ഷ. ചിക്കാഗോയില്‍ നടക്കുന്ന റാലിയെ ട്രംപ് അഭിസംബോധനചെയ്യുമെന്നാണ് കരുതുന്നതെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ ജൂണിലായിരുന്നു വര്‍ഷങ്ങളായി അമേരിക്കന്‍ ഭരണകര്‍ത്താക്കളും വൈറ്റ്ഹൗസും തുടര്‍ന്നുവന്ന ഈദ് വിരുന്ന് ട്രംപ് നിര്‍ത്തലാക്കിയത്. ഇസ്‌ലാം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ പിന്നാലെയായിരുന്നു ഈദ് സല്‍ക്കാരം നടത്തേണ്ടെന്ന ട്രംപിന്റെ തീരുമാനം.


Dont Miss: അത്താഴത്തില്‍ ഉറക്ക ഗുളിക കലക്കി സര്‍ക്കാര്‍ അനാഥാലയത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു


ഈദ് വിരുന്നു നിര്‍ത്തലാക്കിയതോടെ ദിപാവലി വിരുന്നും ട്രംപ് നിര്‍ത്തലാക്കുമെന്ന സംശയത്തിലായിരുന്നു അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍. എന്നാല്‍ ദിപാവലി ഈ വര്‍ഷവും ആഘോഷിക്കാനാണ് ട്രംപിന്റെയും സംഘത്തിന്റെയും തീരുമാനം.

2009 ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബറാക് ഒബാമയായിരുന്നു ദിപാവലി വിരുന്ന് ആദ്യമായി വൈറ്റ്ഹൗസില്‍ ഏര്‍പ്പെടുത്തുന്നത്. തുടര്‍ന്നിങ്ങോട്ട് ഓരോ വര്‍ഷവും വൈറ്റ്ഹൗസ് ദിപാവലി ആഘോഷിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more