'അമേരിക്ക ഇതത്ര നിസ്സാരമായി കാണാനുദ്ദേശിക്കുന്നില്ല'; കൊവിഡിന് പിന്നില്‍ ചൈനയെന്നാവര്‍ത്തിച്ച് ട്രംപ്
international
'അമേരിക്ക ഇതത്ര നിസ്സാരമായി കാണാനുദ്ദേശിക്കുന്നില്ല'; കൊവിഡിന് പിന്നില്‍ ചൈനയെന്നാവര്‍ത്തിച്ച് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd May 2020, 10:41 am

വാഷിംഗ്ടണ്‍: കൊവിഡിന് പിന്നില്‍ ചൈനയാണെന്നാവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് അത്ര നിസ്സാരമായി കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ട്രംപ് പറഞ്ഞത്.

‘ഇത് (കൊവിഡ്) ചൈനയില്‍ നിന്ന് വന്നതാണ്. ഞങ്ങള്‍ ഇക്കാര്യത്തില്‍ അത്ര സന്തുഷ്ടരല്ല. ഞങ്ങള്‍ ഒപ്പുവെച്ച കരാറിന്റെ മഷിയുണങ്ങി തുടങ്ങിയിട്ടില്ല. അതിനുമുമ്പേ കൊവിഡ് വന്നു. ഇത് അത്ര നിസ്സാരമായി കാണാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല,’ ട്രംപ് പറഞ്ഞു.

‘ഇത് (കൊവിഡ്) ചൈനയില്‍ നിന്ന് വന്നതാണ്. ഞങ്ങള്‍ ഇക്കാര്യത്തില്‍ അത്ര സന്തുഷ്ടരല്ല. ഞങ്ങള്‍ ഉപ്പുവെച്ച കരാറിന്റെ മഷിയുണങ്ങി തുടങ്ങിയിട്ടില്ല. അതിനുമുന്നെ കൊവിഡ് വന്നു. ഇത് അത്ര നിസ്സാരമായി കാണാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല,’ ട്രംപ് പറഞ്ഞു.

വ്യാഴാഴ്ച മിഷിഗണില്‍ വെച്ചു നടന്ന ആഫ്രിക്കന്‍ അമേരിക്കന്‍ നേതാക്കളുമായുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് മഹാമാരിക്ക് കാരണം കമ്മ്യൂണിസ്റ്റ് ചൈനയാണെന്നും അവരുടെ കള്ളങ്ങളും കുപ്രചരണങ്ങളുമാണ് ഇത്രയധികം അമേരിക്കക്കാരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നും സെനറ്റര്‍ ടെഡ് ക്രൂസും പറഞ്ഞു.

കൊറോണയെ നിയന്ത്രിക്കാന്‍ സാധിക്കാത്തത് ചൈനയുടെ കഴിവില്ലായ്മയാണെന്ന് നേരത്തെ ട്രംപ് വിമര്‍ശിച്ചിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസില്‍ നടന്ന കോണ്‍ഫറന്‍സില്‍ ചൈനീസ് വംശജയായ മാധ്യമപ്രവര്‍ത്തകയോട് വംശീയമായി പെരുമാറിയതും വിവാദത്തിനിടയാക്കിയിരുന്നു.

 

സി.ബി.എസ് ന്യൂസിന്റെ വൈറ്റ് ഹൗസ് കറസ്പോണ്ടന്റായ വെയ്ജ ജിയാങിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് വിവാദമായത്.

അമേരിക്കയില്‍ 1.6 ദശലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 94,000 ത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.