ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാനായി മോദി സര്‍ക്കാര്‍ നടത്തുന്ന വിപുലമായ മുന്നൊരുക്കങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ അധിര്‍ രഞ്ജന്‍ ചൗധരി
70 ലക്ഷം പേര്‍ ചേര്‍ന്ന് സ്വീകരിക്കാന്‍ ട്രംപ് എന്താ ദൈവമാണോ എന്ന് അധിര്‍ രഞ്ജന്‍ പരിഹസിച്ചു.
‘ 70 ലക്ഷം ആളുകള്‍ ചേര്‍ന്ന് സ്വീകരിക്കാന്‍ ട്രംപ് എന്താ ഭഗവാനാണോ. അയാളുടെ സ്വന്തം താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടുള്ള സന്ദര്‍ശനമാണിത്”, അധിര്‍ രഞ്ജന്‍ എ.എന്‍.ഐയോട് പ്രതികരിച്ചു.
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്.
സി.പി.ഐ, സി.പി.ഐ.എം, ശിവസേന തുടങ്ങിയ പാര്‍ട്ടികളും ട്രംപിന്റെ സന്ദര്‍ശനത്തെയും അതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന മുന്നൊരുക്കങ്ങളെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലംബാ മോദിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.
രാജ്യത്തെ തൊഴിലില്ലായ്മയുടെ കണക്കനുസരിച്ച് മോദി വിചാരിച്ചാല്‍ ട്രംപിന്റെ സ്വീകരണ പരിപാടിയില്‍ 70 ലക്ഷമല്ല ഏഴ്കോടി ആളുകളെ പങ്കെടുപ്പിച്ച് തൊഴില്‍ മേളയാക്കമെ്‌നനായിരുന്നു ലംബയുടെ പരിഹാസം.
ഫെബ്രുവരി 24, 25 തിയതികളിലാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റായ ശേഷം ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.
ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി അഹമ്മദാബാദിലെ മതില്‍ കെട്ടിയ നടപടിക്കു പിന്നാലെ ചേരിപ്രദേശം ഒഴിപ്പിക്കാനുള്ള നീക്കവും അഹമ്മദാബാദ് നഗരസഭ നടത്തുന്നുണ്ട്. ഏഴുദിവസത്തിനകം ചേരി നിവസികളോട് വീടൊഴിയണമെന്ന് അറിയിച്ച് നഗരസഭ നോട്ടീസ് അയച്ചിരുന്നു.