| Tuesday, 25th September 2018, 11:28 pm

ലോകരാജ്യങ്ങള്‍ ഇറാനെ ഒറ്റപ്പെടുത്തണമെന്ന് യു.എന്‍. പൊതുസഭയില്‍ ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: 73ാമത് ഐക്യരാഷ്ട്രസഭാ പൊതുസഭയ്ക്ക് തുടക്കമായി. ഇറാനുമായുള്ള ആണവ കരാര്‍, റോഹിങ്ക്യാ വിഷയം, ഭാവിയില്‍ യു.എന്‍.ആര്‍.ഡബ്‌ള്യു.എയുടെ പ്രവര്‍ത്തനം, എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക.

ആദ്യ ദിനം അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപ,് തുര്‍ക്കി പ്രസിഡന്‌റ് റജബ് ത്വയ്യബ് എര്‍ദോഗാന്‍, ഫ്രഞ്ച് പ്രസിഡന്‌റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവര്‍ സഭയെ അഭിസംബോധന ചെയ്തു.

ALSO READ: യൂറോപ്യന്‍ യൂണിയനുമായി പുതിയ വ്യപാര കരാറില്‍ ഒപ്പിട്ട് ഇറാന്‍;അമേരിക്കയ്ക്ക് തിരിച്ചടി

ഇറാനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ട്രംപ് പൊതുസഭയില്‍ ഉന്നയിച്ചത്.ലോകരാജ്യങ്ങള്‍ ഇറാനെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട അമേരിക്ക ഇറാനാണ് മധ്യേഷ്യയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് കൂട്ടിച്ചേര്‍ത്തു. ഇറാന്‍ അപകടകാരികളാണെന്നും കൂട്ടിച്ചേര്‍ത്തു.

വ്യാപാരമേഖലയില്‍ ചൈനയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വ്യാക്തമാക്കിയ അമേരിക്ക ഇരുപത് വര്‍ഷത്തിനിടെ ചൈനയുമായുളള വ്യപാരത്തില്‍ അമേരിക്കയ്ക്ക് 13 ട്രില്ല്യണ്‍ ഡോളറിന്‌റെ നഷ്ടമുണ്ടായെന്നും കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ബീജിങിന്‌റെ നയങ്ങള്‍ കാരണം പതിനായിരക്കണക്കിന് തൊഴില്‍ നഷ്ടം അമേരിക്കയ്ക്കുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു വര്‍ഷത്തിനിടെ അമേരിക്കയില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞെന്നാവശ്യപ്പെട്ട ട്രംപ് ഉത്തരകൊറിയയുടെ മാറ്റം അമേരിക്കയുടെ നയതന്ത്രവിജയമാണെന്ന് ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more