ഇസ്രഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനൊരുങ്ങി യു.എ.ഇ
World News
ഇസ്രഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനൊരുങ്ങി യു.എ.ഇ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th August 2020, 9:59 pm

ദുബായ്: ഇസ്രഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനൊരുങ്ങി യു.എ.ഇ. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.

ഊര്‍ജം, ടൂറിസം, നേരിട്ടുള്ള വിമാന സര്‍വീസുകള്‍, നിക്ഷേപം, സുരക്ഷ, വിവരസാങ്കേതിക വിദ്യ എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും വരും ആഴ്ചയില്‍ കരാര്‍ ഒപ്പിടുമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി അറിയിച്ചു.


ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനായി ധാരണയിലെത്തിയതായി യു.എ.ഇ കിരീടാവകാശി ഷെയ്ക് മുഹമ്മദ് ബിന്‍ സയിദ് അറിയിച്ചു. ഫലസ്തീന്‍ പ്രദേശങ്ങള്‍ കയ്യടക്കുന്നത് അവസാനിപ്പിക്കുമെന്ന് ഇസ്രഈല്‍ അറിയിച്ചു.

ചരിത്ര നിമിഷമെന്നാണ് ഇരു രാജ്യങ്ങളുടെയും തീരുമാനത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്.

ഇസ്രഈലുമായി നയതന്ത്രബന്ധത്തിനൊരുങ്ങുന്ന ആദ്യ അറബ് രാഷ്ട്രമാണ് യു.എ.ഇ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ