| Thursday, 6th February 2020, 8:47 am

ട്രംപിനെ കുറ്റവിമുക്തനാക്കി സെനറ്റ്; ഇംപീച്ച്‌മെന്റ് നടപടികള്‍ അവസാനിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഇംപീച്ച്‌മെന്റ് വിചാരണയില്‍ ട്രംപിനെ കുറ്റവിമുക്തനാക്കി യു.എസ്.സെനറ്റ്. ഇതോടെ ട്രംപിനെതിരെ നാല് മാസം നീണ്ടു നിന്ന ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് അവസാനമായി.

അധികാര ദുര്‍വിനിയോഗം നടത്തി, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്നീ രണ്ട് കുറ്റങ്ങളാണ് ട്രംപിന് മേല്‍ ചുമത്തിയിരുന്നത്. ഈ രണ്ട് കുറ്റങ്ങളിലും ട്രംപ് കുറ്റ വിമുക്തനാണെന്ന് സെനറ്റ് പ്രഖ്യാപിച്ചു.

വോട്ടെടുപ്പിലൂടെയാണ് ട്രംപ് കുറ്റവിമുക്തനായത്. അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്ന കുറ്റത്തില്‍ 48 നെതിരെ 52 വോട്ടുകള്‍ക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്നാ കുറ്റത്തില്‍ 47നെതിരെ 53 വോട്ടുകള്‍ക്കുമാണ് ട്രംപിനെതിരെയുള്ള കുറ്റങ്ങള്‍ തള്ളിയത്. സെനറ്റില്‍ ഭൂരിപക്ഷമുള്ളത് ട്രംപിന്റെ കക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടിക്കാണ്.

100 അംഗങ്ങളുള്ള സെനറ്റില്‍ 67 പേരുടെ പിന്തുണയുണ്ടെങ്കി മാത്രമെ പ്രമേയം പാസാക്കാന്‍ സാധിക്കുകയുള്ളൂ.
അതേസമയം, സെനറ്റില്‍ ഡെമോക്രാറ്റുകളുടെ എണ്ണം 47 മാത്രമാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അമേരിക്കന്‍ മുന്‍വൈസ്പ്രസിഡന്റ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ ഉക്രൈന്‍ സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദം ചെലത്തി എന്ന ആരോപണത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടി ആരംഭിച്ചത്. യു.എസില്‍ ഇംപീച്ച്‌മെന്റ് വിചാരണ നേരിടുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more