വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ പുറത്തു വരുന്ന ഫല സൂചനകള്‍ ഡെമോക്രാറ്റിക്ക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന് അനുകൂലം.
അതേസമയം ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി വൈറ്റ് ഹൗസില്‍ പത്രസമ്മേളനം നടത്തിയത് രണ്ട് ദിവസമായി അനിശ്ചിതത്വത്തില്‍ തുടരുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ വീണ്ടും വിവാദത്തിലാഴ്ത്തി.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ പ്രസ്താവനയിലും വോട്ടെണ്ണലിന്റെ അവസാനഘട്ടത്തില്‍ തിരിമറികള്‍ ഉണ്ടായെന്ന അടിസ്ഥാന രഹിതമായ വാദങ്ങള്‍ ഉയര്‍ത്തിയിരുന്നു.
ഇത് തന്നൊയാണ് അദ്ദേഹം വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ആവര്‍ത്തിച്ചത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ഡൊണാള്‍ഡ് ട്രംപ് നേരിട്ടില്ല.
ജനാധിപത്യം ചില സമയങ്ങളില്‍ ആശയകുഴപ്പം നിറഞ്ഞതാണെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ബൈഡന്‍ പറഞ്ഞു.
അധികാരം ഒരിക്കലും പിടിച്ചെടുക്കാാന്‍ സാധിക്കില്ലെന്നും, അത് ജനങ്ങളില്‍ നിന്നാണ് വരുന്നതെന്നും, അവരുടെ താത്പര്യങ്ങളാണ് ഇനിയാര് ഭരിക്കണമെന്ന് തീരുമാനിക്കുക എന്നും ജോ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.