വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ വംശജയും കറുത്തവര്‍ഗക്കാരിയുമായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനെതിരെ അധിക്ഷേപവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കമല വൃത്തികെട്ട ആളാണെന്നാണ് ട്രംപിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം. കമല ക്ഷോഭിക്കുന്ന ഭ്രാന്തിളകിയ തീവ്ര ഇടത് പക്ഷക്കാരിയാണെന്നും ട്രംപ് ആരോപിച്ചു.
നേരത്തേയും തന്റെ എതിരാളികള്‍ക്കെതിരെ വിവാദപരമായ പ്രസ്താവനകള്‍ ട്രംപ് നടത്തിയിട്ടുണ്ട്. ഹിലാരിക്കെതിരേയും ട്രംപ് സമാനമായ രീതിയില്‍ അധിക്ഷേപം നടത്തിയിട്ടുണ്ട്.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലയെ നാമനിര്‍ദ്ദേശം ചെയ്തതിന് പിന്നാലെ തന്നെ ഇവര്‍ക്കെതിരെ ട്രംപ് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
കമലയെ ജോ ബൈഡന്‍ തെരഞ്ഞെടുത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും സെനറ്റിലെ വളരെ മോശം അംഗമാണ് കമലയെന്നുമായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന. ജോ ബൈഡനെ തന്നെ അധിക്ഷേപിച്ച ആളാണ് കമല ഹാരിസ് എന്നും ട്രംപ് ആരോപിച്ചിരുന്നു. ട്രംപിന്റെ നോമിനി ബ്രെറ്റ് കവനയെ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കുന്നതിനെതിരെ കമല വിമര്‍ശനം ഉന്നയിച്ചത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു.