|

'20 മിസ്സിസിപ്പീസി'ന് ട്രൂ കോപ്പി തിങ്ക് അവാര്‍ഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ട്രൂകോപ്പി തിങ്ക് നടത്തിയ ഗ്ലോബല്‍ ഷോര്‍ട്ട് ഫിലിം കോണ്ടസ്റ്റില്‍ മികച്ച സിനിമയായി മെക്‌സിക്കന്‍ സംവിധായകനായ എഡ്വേഡോ മൊറീനോ ഫെര്‍നാണ്ടസ് സംവിധാനം ചെയ്ത ട്വന്റി മിസ്സിസിപ്പീസ് തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സിനിമയുടെ പേര് പ്രഖ്യാപിച്ചത്.

അന്‍പതിനായിരം രൂപയും സൈനുല്‍ ആബിദ് ഡിസൈന്‍ ചെയ്ത മെമെന്റോയുമാണ് മികച്ച ചിത്രത്തിനുള്ള സമ്മാനങ്ങള്‍.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 130 സിനിമകളാണ് മത്സരത്തിനെത്തിയത്.

കൊവിഡ്, ജീവിതത്തിലെ സാധാരണ കാര്യമായി മാറിയ ശേഷം കാര്‍ല എന്ന സ്ത്രീയുടെ ദൈനംദിന ജീവിതത്തെ കുറിച്ചാണ് 20 മിസ്സിസിപ്പീസ് പറയുന്നത്.

എം. അജയ്കുമാര്‍ സംവിധാനം ചെയ്ത കോമരം എന്ന സിനിമ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനു അര്‍ഹമായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlifgt: True Copy Think Short Film Award

Latest Stories