കൊവിഡ്-19: കാനഡ പ്രധാനമന്ത്രി ഐസൊലേഷനില്‍
World News
കൊവിഡ്-19: കാനഡ പ്രധാനമന്ത്രി ഐസൊലേഷനില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th March 2020, 10:46 pm

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡി കൊവിഡ്-19 സംശയത്തെ തുടര്‍ന്ന് ഐസൊലേഷനില്‍. ഭാര്യക്ക് കൊവിഡ് ലക്ഷണങ്ങളോട് കൂടിയ പനി കണ്ടതിനെ തുടര്‍ന്നാണ് ജസ്റ്റിന്‍ ട്രൂഡിന്‍ സ്വയം ഐസൊലേഷനില്‍ കഴിയുന്നത്.

ട്രൂഡിയുടെ ഭാര്യയായ ഗ്രിഗോറി ട്രൂഡി കഴിഞ്ഞ ദിവസം യു.കെയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടത്. ഇവരുടെ പരിശോധനഫലം ഇതുവരെ ലഭിച്ചിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇനിയുള്ള കുറച്ചു ദിവസങ്ങളില്‍ വീട്ടില്‍ തന്നെ വെച്ചായിരിക്കും കാനഡ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ജോലികള്‍ നടക്കുക. ഒപ്പം വരും ദിവസങ്ങളില്‍ ട്രൂഡോ നടത്താനിനിരുന്ന എല്ലാ ഔദ്യോഗിക കൂടിക്കാഴ്ചകളും മാറ്റി വെച്ചതായി പ്രധാനമന്ത്രി ഓഫീസ് അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കാനഡയില്‍ 103 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒരാളാണ് കൊവിഡ്-19 പിടിപെട്ട് മരിച്ചത്.