ഗസയിൽ വെടിനിർത്തൽ വീണ്ടും ദീർഘിപ്പിച്ചു
World News
ഗസയിൽ വെടിനിർത്തൽ വീണ്ടും ദീർഘിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th November 2023, 11:21 am

ഗസ: ഗസയിൽ വെടിനിർത്തൽ തുടരാൻ ധാരണ. നിലവിലെ ഉടമ്പടി പ്രകാരം ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുന്നത് തുടരാൻ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ തീരുമാനമായി.

വ്യാഴാഴ്ച ഇന്ത്യൻ സമയം രാവിലെ 10.30ന് വെടിനിർത്തൽ അവസാനിക്കാനിരിക്കെയായിരുന്നു വെടിനിർത്തൽ തുടരാനുള്ള തീരുമാനം ഉണ്ടായത്.

‘ബന്ദികളെ മോചിപ്പിക്കുന്നത് തുടരാനും ഉടമ്പടി പ്രകാരമുള്ള നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കാനുമുള്ള മധ്യസ്ഥരുടെ ശ്രഫലമായി വെടിനിർത്തൽ തുടരാൻ തീരുമാനിച്ചിരിക്കുന്നു,’ ഇസ്രഈൽ സേന ഐ.ഡി.എഫ് ടെലിഗ്രാമിൽ അറിയിച്ചു.

ഗസയിൽ ഏഴാം ദിവസത്തിലേക്കാണ് വെടിനിർത്തൽ കടക്കുന്നത്.

നവംബർ 29ന് ഹമാസ് ബന്ദികളാക്കിയ 16 പേരെയും നവംബർ 30ന് രാവിലെ ഇസ്രഈൽ തടവറയിൽ കഴിയുന്ന 30 ഫലസ്തീനികളെയും മോഹിപ്പിച്ചു.

ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ച 16 പേരിൽ ആറ് വിദേശ പൗരന്മാരുടെ മോചനം ഉടമ്പടിയുടെ ഭാഗമല്ല.

വെടിനിർത്തൽ ഉടമ്പടിയുടെ ഭാഗമായി ഇതുവരെ 60 ഇസ്രഈലി ബന്ദികളെയും 180 ഫലസ്തീനി തടവുകാരെയും വിട്ടയച്ചു.

ഉടമ്പടിയുടെ ഭാഗമായി ഇതുവരെ സ്ത്രീകളെയും കുട്ടികളെയുമാണ് ഇരു പക്ഷത്ത് നിന്നും വിട്ടയച്ചത്. നിലവിൽ ഇസ്രഈലി സൈനികരെയൊന്നും ഹമാസ് വിട്ടയച്ചിട്ടില്ല.

വെടിനിർത്തൽ ഉടമ്പടി ദീർഘിപ്പിക്കുവാൻ ഏഴ് സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാമെന്നും ബോംബാക്രമണങ്ങളിൽ കൊല്ലപ്പെട്ട മൂന്ന് ഇസ്രഈലികളുടെ മൃതദേഹങ്ങൾ കൈമാറാനും ഹമാസ് സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ഇസ്രഈൽ ആവശ്യം അംഗീകരിച്ചില്ലെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

ഇസ്രഈലി തടവറകളിൽ കഴിയുന്ന മുഴുവൻ ഫലസ്തീനികളെയും മോചിപ്പിച്ചാൽ ഇസ്രഈൽ ബന്ദികളെയും സ്വാതന്ത്രരാക്കാമെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്നു.

Content Highlight: Truce to continue in Gaza

ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍

1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023)

2) മൊസാദിന്റെ സുഹൃത്ത്, ഇസ്രഈല്‍ പിടിച്ചെടുത്ത ഇസ്രഈല്‍ കപ്പലിന്റെ ഉടമസ്ഥന്‍; ആരാണ് റാമി ഉന്‍ഗര്‍ ?(22/11/2023)

3) ബ്രീട്ടീഷ് ഇന്ത്യയിലെ പാഠപുസ്തകത്തിലുള്ള ഫലസ്തീനും ഭൂപടത്തിലില്ലാത്ത ഇസ്രഈലും (21/11/2023)

4) ഇസ്രഈലും അധിനിവേശവും(10/11/2023)

5) ഫലസ്തീനികളില്‍ ചെറിയൊരു വിഭാഗം എന്ത്‌കൊണ്ട് അക്രമാസക്തരാകുന്നു; ആറ് ചരിത്ര കാരണങ്ങള്‍(31/10/2023)

6) ഇസ്രഈല്‍ ആശുപത്രികളെ എല്ലാ കാലത്തും ആക്രമിച്ചിരുന്നു; ചരിത്രത്തില്‍ നിന്നും 5 തെളിവുകള്‍(26/10/2023)

7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023)

8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023)

9) ഇസ്രഈലിന്റേത് ഉടമ്പികളോ കരാറുകളോ അംഗീകരിക്കാത്ത ചരിത്രം; ഫലസ്തീനികളുടെ മുന്നിലുള്ള ഏകവഴി പോരാട്ടം (10/10/2023)

10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023)