| Thursday, 20th April 2017, 1:51 pm

ഇവിടെ വന്ന് വര്‍ഗീയത വിളമ്പി തിരിച്ചുപോകാമെന്ന് കരുതേണ്ട: അമിത് ഷായ്ക്ക് തെലുങ്കാന രാഷ്ട്രസമിതിയുടെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഹൈദരാബാദ് സന്ദര്‍ശിക്കാനിരിക്കുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി തെലുങ്കാന രാഷ്ട്രസമിതി. വര്‍ഗീയമായ, പ്രകോപിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെയാണ് ടി.ആര്‍.എസിന്റെ മുന്നറിയിപ്പ്.


Must Read: ‘നിങ്ങള്‍ ഇപ്പോള്‍ ഭഗത്‌സിംങ്ങിനെപ്പോലെയാണ്’ ക്ഷീരകര്‍ഷകനെ തല്ലിക്കൊന്നവരെ പൊലീസ് സ്റ്റേഷനില്‍ കാവിവസ്ത്രധാരി അഭിനന്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് 


“അമിത് ഷാ ഇവിടെ വരുമ്പോള്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. ഇത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കും. നിയമം നിയമത്തിന്റെ വഴിക്ക് പോകും.” ടി.ആര്‍.എസ് സര്‍ക്കാര്‍ പ്രതിനിധി ഡോ. എസ് വേണുഗോപാല്‍ ചാരി പറയുന്നു.

“ലോക്‌സഭാ സീറ്റുകള്‍ നേടുന്നതിനായി വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ചുകൊണ്ട് യു.പി അജണ്ട ഇവിടെ നടപ്പിലാക്കാനാണ് ബി.ജെ.പി പദ്ധതിയിടുന്നത്. യു.പിയല്ല തെലങ്കാന. ജനങ്ങള്‍ ടി.ആര്‍.എസ് സര്‍ക്കാറിനൊപ്പമാണ്.” അദ്ദേഹം പറഞ്ഞു.

മെയ് 23 മുതല്‍ 25വരെയാണ് അമിത് ഷാ ഹൈദരാബാദിലുണ്ടാവുക. 2019ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഹൈദരാബാദിലെ പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനം കൊണ്ടു ലക്ഷ്യമിടുന്നത്. ഹൈദരാബാദ് ഉള്‍പ്പെടെ 17 ലോക്‌സഭാ സീറ്റുകളാണ് ബി.ജെ.പി ഇവിടെ ലക്ഷ്യമിടുന്നത്.

We use cookies to give you the best possible experience. Learn more