നിസാമാബാദ്: തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിസാമാബാദില്‍ നിന്നുള്ള എം.എല്‍.സി ഉപതെരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ച ദിവസം തന്നെ ബി.ജെ.പിക്ക് തിരിച്ചടി. നിസാമാബാദ് കോര്‍പ്പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിവ വിട്ട് ടി.ആര്‍.എസില്‍ ചേര്‍ന്നതാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്.
ബി.ജെ.പി ജനപ്രതിനിധികളെ പാര്‍ട്ടിയിലെത്തിക്കാന്‍ ടി.ആര്‍.എസ് നേരത്തെയെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. വിക്രം ഗൗഡ്, സാധു സായി വര്‍ധന്‍, ബട്ടു രാഘവേന്ദര്‍ എന്നിവരാണ് ടി.ആര്‍.എസില്‍ ചേര്‍ന്നത്.
നേരത്തെ ബി.ജെ.പി ജില്ലാ പഞ്ചായത്ത് അംഗം വൈ.യമുന ടി.ആര്‍.എസില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ നേതാക്കളും ബി.ജെ.പി വിട്ടത്.
നിസാമാബാദ് കോര്‍പ്പറേഷനില്‍ ബി.ജെ.പിയാണ് വലിയ ഒറ്റകക്ഷി. രണ്ടാമത് എ.ഐ.എം.ഐ.എമ്മും. മേയര്‍ സ്ഥാനത്ത് ടി.ആര്‍.എസ് ആണ്. എ.ഐ.എം.ഐ.എം പിന്തുണച്ചതോടെയാണ് മേയര്‍ സ്ഥാനം ലഭിച്ചത്. ബി.ജെ.പി വലിയ ഒറ്റകക്ഷിയായതോടെ ബി.ജെ.പി ജനപ്രതിനിധികളെ പാര്‍ട്ടിയിലെത്തിക്കുമെന്ന് ടി.ആര്‍.എസ് നേതാക്കള്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.