ബെംഗളൂരു: ബെംഗളൂരു ബി.ജെ.പിയില്‍ കലഹം തുടുരന്നു. മുഖ്യമന്ത്രി യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യം ആവര്‍ത്തിച്ച് വിമത ബി.ജെ.പി എം.എല്‍.എ ബസന ഗൗഡ പാട്ടീല്‍ യത്‌നാല്‍ രംഗത്ത്. നിലവിലെ സര്‍ക്കാരിന് കീഴില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നേരിടാനുള്ള കെല്പ് പാര്‍ട്ടിക്കുണ്ടാകില്ലെന്ന് ബസന ഗൗഡ പറഞ്ഞു.
” ഈ മുഖ്യമന്ത്രിയെ ഉറപ്പായും മാറ്റും. തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിനൊപ്പമാണ് ബി.ജെ.പി പോകുന്നതെങ്കില്‍ പരാജയം ഉറപ്പാണ്,” ബസന ഗൗഡ പറഞ്ഞു.
യെദിയൂരപ്പ രാജിവെച്ചാല്‍ മാത്രമെ കര്‍ണാടകയില്‍ ബി.ജെ.പിക്ക് അതിജീവിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും ബസന ഗൗഡ പാട്ടീല്‍ യെദിയൂരപ്പയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. സംസ്ഥാനം പുതുവത്സരം ആഘോഷിക്കുന്ന (ഏപ്രില്‍ 13 ന് ഉഗാഡിക്ക്)ശേഷം പുതിയ മുഖ്യമന്ത്രി ചുമതലയേല്‍ക്കുമെന്നാണ് ബസന ഡൗഡ പറഞ്ഞത്.
കൂടുതല്‍ കാലം യെദിയൂരപ്പ മുഖ്യമന്ത്രിയായി തുടരില്ലെന്നും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വടക്കന്‍ കര്‍ണാടക മേഖലയില്‍ നിന്നുള്ളയാളെ ആക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതായും ഗൗഡ ഒക്ടോബറില്‍ പറഞ്ഞിരുന്നു.
പരസ്യ പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തരുതെന്ന് ബി.ജെ.പി നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ഇതൊന്നും വകവെക്കാതെയായിരുന്നു ബസന ഗൗഡയുടെ വിമര്‍ശനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക