ന്യൂദല്‍ഹി: സംഘപരിവാര്‍ നേതാവ് സവര്‍ക്കറെ പ്രശംസിച്ച രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊതസാരയ്‌ക്കെതിരെ കോണ്‍ഗ്രസ് നടപടിയെുത്തേക്കുമെന്ന് സൂചന.
ഗോവിന്ദ് ദൊതസാര നടത്തിയ പ്രസ്താവന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഗൗരവത്തില്‍ എടുത്തിട്ടുണ്ടെന്നാണ് പാര്‍ട്ടിക്കകത്തുനിന്നുള്ള വിവരം.
ഗോവിന്ദിന്റെ പ്രസ്താവനയെക്കുറിച്ചുള്ള മുഴുവന്‍ വിവരവും കൈമാറാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് സോണിയ ആവശ്യപ്പെട്ടതായാണ് വിവരം.
ഗോവിന്ദ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ അയച്ചുനല്‍കാന്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് യൂണിറ്റിനോട് അജയ് മാക്കന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സവര്‍ക്കര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും മാതൃ രാജ്യത്തിനുവേണ്ടി ജയിലില്‍ പോകുകയും ചെയ്തുവെന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാവില്ലെന്നാണ് ഗോവിന്ദ് സിംഗ് ദൊതസാര പറഞ്ഞത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ സവര്‍ക്കര്‍ ഒരു പങ്കും വഹിച്ചിട്ടില്ലെന്ന് പറയാനാവില്ല, അദ്ദേഹം ഹിന്ദുരാഷ്ട്രത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. പക്ഷേ ആ സമയത്ത് അത് തെറ്റായിരുന്നില്ല, കാരണം ഇന്ത്യ അന്ന് സ്വതന്ത്രമല്ലെന്നും ഭരണഘടന രൂപീകരിക്കപ്പെട്ടില്ലെന്നുമാണ് ഗോവിന്ദിന്റെ വാദം.
ഗോവിന്ദിന്റെ പരാമര്‍ശം വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിട്ടുണ്ട്.
സ്വാതന്ത്ര്യസമരത്തില്‍ സവര്‍ക്കറുടെ സംഭാവന അംഗീകരിക്കുന്നുവെന്നാണ് ദൊതസാരയുടെ പ്രസ്താവന നേരിട്ട് സൂചിപ്പിക്കുന്നുവെന്നും സവര്‍ക്കറെക്കുറിച്ചുള്ള സത്യം ഒടുവില്‍ ദൊതസാരയെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിച്ചുവെന്നും ബി.ജെ.പി അവകാശപ്പെട്ടു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Trouble for Dotasara? Sonia seeks report on Rajasthan Congress head’s Savarkar remark