ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ മകന്‍ പതിനഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി. രാജ്ഗഡിലെയും അല്‍വാറിലെയും എം.എല്‍.എയായ ജോഹാരി ലാല്‍ മീണയുടെ മകന്‍ ദീപക് മീണയാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം തന്നെ ഒരു ഹോട്ടലില്‍ കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തതായി പരാതിയില്‍ പറയുന്നു.
പിന്നീട് ബ്ലാക് മെയില്‍ ചെയ്തു. 15 ലക്ഷം രൂപ പണവും ആഭരണങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ടു. തന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു.
കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടോ എഫ്.ഐ.ആറോ ഫയല്‍ ചെയ്ത ശേഷം അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുമെന്ന് വിവിധ വൃത്തങ്ങള്‍ പറയുന്നു.
അതേസമയം, പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കാണാന്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേരക്ക് ട്രെയിന്‍ ടിക്കറ്റ് അയച്ചതായി ബി.ജെ.പി പ്രതിനിധികള്‍ പറഞ്ഞു.
‘രാജസ്ഥാനില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ മകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. എം.എല്‍.എയുടെ അധികാരത്തിന് മുന്നില്‍ പെണ്‍കുട്ടിക്ക് പോരാടാന്‍ കഴിയുന്നില്ല, അവരെ പോരാടാന്‍ എം.എല്‍.എയുടെ അധികാരം അനുവദിക്കില്ല,’ മുതിര്‍ന്ന ബി.ജെ.പി നേതാവ് ജിതേന്ദ്ര ഗോത്വാള്‍ ട്വീറ്റ് ചെയ്തു.
ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സംസ്ഥാനം സന്ദര്‍ശിക്കാന്‍ ചാര്‍ട്ടേഡ് വിമാനം അയക്കാമെന്നായിരുന്നു ഇതിന് മറുപടിയായി കോണ്‍ഗ്രസ് നേതാവ് ഗെലോട്ട് പറഞ്ഞത്.
‘ഭരണഘടനാപരമായ ഒരു പദവിയും വഹിക്കുന്നില്ലെങ്കിലും രാജസ്ഥാനിലെ സാഹചര്യം വിലയിരുത്താന്‍ പ്രിയങ്കാ ഗാന്ധിയെ ബി.ജെ.പി നേതാക്കള്‍ ആവര്‍ത്തിച്ച് ക്ഷണിക്കുന്നു. സംസ്ഥാനത്ത് ഉണ്ടായ ക്രമസമാധാനവുമായി ബന്ധപ്പെട്ട വളര്‍ച്ചയും കുറ്റകൃത്യങ്ങള്‍ക്കെതിരെ സ്വീകരിച്ച കര്‍ശന നടപടികളും കാണാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ ചാര്‍ട്ടേഡ് വിമാനം അയച്ച് രാജസ്ഥാനിലേക്ക് ഞങ്ങള്‍ ക്ഷണിക്കുകയാണ്,’ ഗെലോട്ട് ട്വീറ്റ് ചെയ്തു.
Content Highlights: Trouble For Congress In Rajasthan As Minor Alleges Rape By MLA’s Son