'പരിശീലന സെഷനുകളില്‍ പ്രാധാന്യം പെനാല്‍ട്ടിക്ക്'; സ്‌പെയിന്‍ കോച്ചിന്റെ വാചകങ്ങളെ ട്രോളി സോഷ്യല്‍ മീഡിയ
Football
'പരിശീലന സെഷനുകളില്‍ പ്രാധാന്യം പെനാല്‍ട്ടിക്ക്'; സ്‌പെയിന്‍ കോച്ചിന്റെ വാചകങ്ങളെ ട്രോളി സോഷ്യല്‍ മീഡിയ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th December 2022, 11:30 am

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ സ്പെയ്നിനെ തകര്‍ത്ത് മൊറോക്കോ വിജയിക്കുകയായിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-0നാണ് മൊറോക്കയുടെ ജയം.

ഷൂട്ടൗട്ടില്‍ സ്‌പെയ്‌നിന്റെ മൂന്ന് കിക്കുകളും തടഞ്ഞിട്ട ഗോള്‍ കീപ്പര്‍ യാസിന്‍ ബോണോയുടെ പ്രകടനമാണ് മോറോക്കന്‍ വിജയത്തില്‍ നിര്‍ണായകമായത്.

ഇതോടെ ലോകകപ്പില്‍ നാല് പെനാല്‍ട്ടി ഷൂട്ടൗട്ടുകള്‍ തോറ്റ ആദ്യ ടീമായി സ്‌പെയ്ന്‍ മാറി. മാത്രമല്ല ഒരു ഷോട്ട് പോലും സ്‌കോര്‍ ചെയ്യാതെ ഷൂട്ടൗട്ടില്‍ തോറ്റ രണ്ടാമത്തെ ടീമെന്ന നാണക്കേടും സ്‌പെയനിനെ തേടിയെത്തി. 2006 ലോകകപ്പില്‍ ഉക്രൈനാണ് ഇത്തരത്തില്‍ ഒരെണ്ണം പോലും സ്‌കോര്‍ ചെയ്യാതെ പുറത്തായത്.

എന്നാല്‍ തങ്ങള്‍ പരിശീലന സെഷനുകളില്‍ പെനാല്‍ട്ടിക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് സ്പെയിന്‍ കോച്ച് ലൂയിസ് എന്റിക്വെ നേരത്തെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സ്‌പെയ്‌നിന്റെ ഞെട്ടിക്കുന്ന തോല്‍വിക്ക് ശേഷം എന്റിക്വെയുടെ വാചകങ്ങളെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ആളുകള്‍.

ഖത്തറിലേക്ക് വിമാനം കയറും മുമ്പേ എന്റിക്വെയുടെ അവകാശവാദം ഈ പെനാല്‍ട്ടി ഷൂട്ടൗട്ടിനെ കുറിച്ചായിരുന്നല്ലോ എന്നും പരിശീലന സെഷനുകളില്‍ എടുത്ത പെനാല്‍ട്ടികള്‍ മൊറോക്കോക്കെതിരേ എന്തേ ഫലിച്ചില്ലെന്നുമാണ് ആരാധകരില്‍ ചിലര്‍ ഉന്നയിച്ച ചോദ്യം.

◎ 5-4 vs Belgium (1986)

◉ 3-2 vs Ireland (2002)
◎ 5-3 vs South Korea (2002)
◎ 4-3 vs Russia (2018)
◎ 3-0 vs Morocco (2022)

Spain have now lost four World Cup penalty shootouts, more than any other nation. 😮 pic.twitter.com/vMJGvouNOq

— Squawka (@Squawka) December 6, 2022

ഖത്തര്‍ ലോകകപ്പിലെ സ്‌പെയ്‌നിന്റെ ആദ്യ മത്സരത്തില്‍ കോസ്റ്റാറിക്കയെ ഏഴ് ഗോളിന് തകര്‍ത്തപ്പോള്‍ അവര്‍ക്ക് ഇത്തരത്തില്‍ ഒരു പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന്് കരുതിയില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.



സ്പെയിനെ അക്ഷരാര്‍ത്ഥത്തില്‍ വലിഞ്ഞുമുറുക്കുന്ന മൊറോക്കയെയാണ് കളിയില്‍ കണ്ടത്. പന്ത് കൈവശം വെക്കുന്നതിലും പാസിങ്ങിലുമെല്ലാം മികവ് പുലര്‍ത്തിയ സ്പെയ്നിന്റെ പോസ്റ്റിലേക്ക് നിരവധി കൗണ്ടര്‍ ആക്രമണങ്ങള്‍ നടത്തിയ മൊറോക്കൊ സ്പെയ്നിനെ ഞെട്ടിക്കുകയായിരുന്നു.

90 മിനിട്ടും കഴിഞ്ഞ് അധിക സമയത്തിലേക്ക് നീങ്ങിയപ്പോള്‍ ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു മത്സരം.

ഇരുപകുതിയിലും അധിക സമയത്തും ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് പോയപ്പോള്‍ വിജയം മൊറോക്കോയ്ക്കൊപ്പം നില്‍ക്കുയായിരുന്നു.

രണ്ടാം പകുതിയിലും അധികസമയത്തും ഇരു ടീമുകളും അറ്റാക്ക് ചെയ്ത് കളിച്ചെങ്കിലും ഗോളുണ്ടായില്ല. സ്പെയ്നിന്റെയും മൊറോക്കൊയുടെയും പ്രതിരോധനിരയുടെ ശക്തമായ പ്രകടനമാണ് മത്സരത്തിലുടനീളം കാണാനായത്.

Content Highlights: Trolls on Spain coach Louis Enrique