കോഴിക്കോട്: രാജ്യസഭയിലേക്ക് ഇനി മത്സരിക്കാനില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ തീരുമാനത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍.
രാജ്യസഭാ എം.പിമാരുടെ കാലാവധി കഴിയുമ്പോള്‍ അദ്ദേഹം സഭയില്‍ നടത്തിയ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടിയും വിമര്‍ഷനമുയരുന്നുണ്ട്. രാജ്യസഭയില്‍ ഇതുവരെ ഒറ്റചോദ്യം പോലും ആന്റണി ചോദിച്ചിട്ടില്ലെന്ന കണക്കാണ് വിമര്‍ശനത്തിന് കാരണമാക്കുന്നത്. എല്ലാത്തിനുമുള്ള ഉത്തരം തന്റെ കയ്യില്‍ ഉണ്ടായതുകൊണ്ടാണ് സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാത്തതെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. രാജ്യസഭാ സീറ്റ് ആവശ്യപ്പെടുമെന്ന കെ.വി. തോമസിന്റെ പ്രസ്താവനവെച്ചും ട്രോളുകള്‍ ഇറങ്ങുന്നുണ്ട്.
‘എ.കെ. ആന്റണി രാജ്യസഭയിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് ആ സ്ഥാനത്തിന് ഏറ്റവും അനുയോജ്യന്‍ കെ.വി. തോമസാണ്.
ആന്റണിയുടെ ത്യാഗ മനോഭാവത്തേയും പുതുതലമുറയോടുള്ള കരുതലിനെയും പുകഴ്ത്തി മനോരമ അര്‍മാദിക്കും, ആന്റണി ഒരു രാജ്യസഭാ എം.പി ആയിരുന്നെന്ന് കൊണ്‍ഗ്രസുകാര്‍ തന്നെ അറിയുന്നത് ഈ വാര്‍ത്തക്ക് ശേഷം ആയിരിക്കും,’ തുടങ്ങിയവയാണ് ട്രോള്‍ പോസ്റ്റുകള്‍.
ആന്റണിക്ക് പകരം മുതിര്‍ന്ന നേതാക്കളെ തന്നെ കോണ്‍ഗ്രസ് പരിഗണിക്കാന്‍ തയ്യാറാകുന്നു എന്ന വാര്‍ത്തയെ പരിഹസിച്ച് എഴുത്തുകാരന്‍ ബഷീര്‍ വള്ളിക്കുന്നും രംഗത്തെത്തി.
‘ആന്റണി മത്സരിക്കുന്നില്ല എന്ന് പറഞ്ഞതോടെ എം.എം. ഹസ്സന്‍, മുല്ലപ്പള്ളി, കെ.വി. തോമസ് എന്നിവരൊക്കെ റെഡിയായി ഇരിക്കുന്നുണ്ടെന്നും ആ പേരുകള്‍ പരിഗണിക്കുന്നുണ്ടെന്നും വാര്‍ത്ത.