Advertisement
Bollywood
പള്ളിയില്‍ എന്നുമുതലാണ് പാട്ടു പാടാന്‍ അനുവദിച്ചു തുടങ്ങിയത്? പ്രിയങ്കയെ അപഹസിച്ച് ട്രോളുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 22, 08:09 am
Monday, 22nd March 2021, 1:39 pm

ഇന്ത്യയിലെ മതങ്ങളിലെ വൈവിധ്യത്തെ കുറിച്ചും കുട്ടിക്കാലം മുതല്‍ വിവിധ മതങ്ങളെ പരിചയപ്പെടാന്‍ സാധിച്ചതിനെ കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ച് നടി പ്രിയങ്ക ചോപ്ര നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാവുകയാണ്.

അക്കൂട്ടത്തില്‍ തനിക്ക് ഇസ്‌ലാം മതത്തെ പറ്റിയറിയാമെന്നും തന്റെ അച്ഛന്‍ മുസ്‌ലിം പള്ളികളില്‍ പാടിയിരുന്നുവെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് പിന്നാലെ ട്വിറ്ററില്‍ പ്രിയങ്കയെ അപഹസിച്ച് നിരവധി പേര്‍ രംഗത്തെത്തയിരിക്കുകയാണ്.

അച്ഛന് ഇസ്‌ലാം പള്ളികളുമായി ബന്ധമുണ്ടെന്ന് കരുതി ആ മതത്തെപ്പറ്റി എല്ലാമറിയാമെന്ന് പ്രിയങ്കയ്ക്ക് എങ്ങനെ പറയാനാകുമെന്ന് നിരവധി പേര്‍ ട്വീറ്റ് ചെയ്തു.

അതേസമയം പള്ളികളില്‍ എന്നുമുതലാണ് പാട്ട് പാടുന്നത് അനുവദിച്ച് തുടങ്ങിയതെന്ന് ട്വിറ്ററില്‍ ചിലര്‍ ചോദിച്ചു.

ക്രിസ്മസ് കാലത്ത് ക്രിസ്മസ് ട്രീ വെയ്ക്കുന്നതു കൊണ്ട് ക്രിസ്തുമതത്തെപ്പറ്റി എല്ലാ കാര്യങ്ങളും അറിയാം, എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. പ്രിയങ്കയുടെ ചിത്രത്തോടൊപ്പം ഇസ്‌ലാം മതത്തെപ്പറ്റി പ്രിയങ്ക പറഞ്ഞതുള്‍പ്പെടെ ചേര്‍ത്തായിരുന്നു ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്.

‘ഞാന്‍ ജൂദായ് സിനിമ കണ്ടു. ജൂത മതത്തെപ്പറ്റി എല്ലാം എനിക്കറിയാം’, എന്നായിരുന്നു ഒരാള്‍ ട്വീറ്റ് ചെയ്തത്.

പ്രശസ്ത ഇന്റര്‍വ്യൂവര്‍ ഒപ്രാ വിന്‍ഫ്രിയുടെ ദി സോള്‍ സണ്‍ഡേ എന്ന അഭിമുഖ പരിപാടിയിലാണ് പ്രിയങ്ക ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

അച്ഛന്‍ ഒരു പള്ളിയില്‍ പാടാറുണ്ടായിരുന്നു. അങ്ങനെ എനിക്ക് ഇസ്‌ലാമിനെ അറിയാമായിരുന്നു. ഒരു ഹിന്ദു കുടുംബത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആത്മീയത ഒഴിവാക്കാനാകാത്ത ഘടകമാണ്,’ പ്രിയങ്ക പറഞ്ഞു.

എല്ലാ മതങ്ങളും ഒരേ ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്നാണ് അച്ഛന്‍ തന്നെ പഠിപ്പിച്ചത്. ഞാന്‍ ഹിന്ദുവാണ്. എന്റെ വീട്ടില്‍ ചെറിയ അമ്പലമുണ്ട്. പറ്റുമ്പോഴെല്ലാം അവിടെ ചെന്ന് പ്രാര്‍ത്ഥിക്കാറുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Trolls Aganist Priyanka Chopra