Film News
മല കണ്ടാല്‍ പൊക്കുക, കര കണ്ടാല്‍ താഴ്ത്തുക, സിമ്പിള്‍; അനിമലിലെ പാട്ടിന് ട്രോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 12, 04:25 pm
Thursday, 12th October 2023, 9:55 pm

രണ്‍ബീര്‍ കപൂര്‍ നായകനാവുന്ന ചിത്രം അനിമല്‍ റിലീസിനൊരുങ്ങുകയാണ്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയാവുന്നത്. അനിമലിലെ പ്രണയ ഗാനം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. രാഘവ് ചൈതന്യയും പ്രിതവും പാടിയിരിക്കുന്ന ഹുവ മെയ്ന്‍ എന്ന ഗാനമാണ് പുറത്ത വന്നത്.

പുറത്ത് വന്നതിന് പിന്നാലെ പാട്ടിനെതിരെ വലിയ ട്രോളുകളാണ് ഉയരുന്നത്. ത്രീ കിങ്‌സിലെ എയറോ പ്ലെയ്ന്‍ സീനിലെ ‘മല കണ്ടാല്‍ പൊക്കുക, കര കണ്ടാല്‍ താക്കുക’ എന്ന ഡയലോഗിനോടാണ് പലരും ഈ രംഗങ്ങളെ താരതമ്യം ചെയ്യുന്നത്.

അതേസമയം ഇത്രയും പരിഹസിക്കേണ്ട ആവശ്യമുണ്ടോ എന്നും ചോദിക്കുന്നവരുണ്ട്. സ്റ്റിയറിങ് കയ്യില്‍ കൊടുത്തതല്ലേയുള്ളൂവെന്നും വെറുതെ നേരെ പോവാനായി ഫങ്ഷന്‍സ് അറിയേണ്ട ആവശ്യമില്ലല്ലോ എന്നും കമന്റുകളുണ്ട്.

സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന അനിമല്‍ ഹിന്ദി, തെലുഗ്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. അനില്‍ കപൂര്‍, ബോബി ഡിയോള്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഭദ്രകാളി പിക്‌ചേഴ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗുല്‍ഷന്‍ കുമാര്‍, ടി സീരീസ്, സിനി 1 എന്നിവരാണ് ചിത്രം അവതരിപ്പിക്കുന്നത്.

സംഗീതം- മനന്‍ ഭരദ്വാജ്. ലിറിക്‌സ് – ഭൂപീന്ദര്‍ ബബ്ബല്‍, ഗായകര്‍ – മനന്‍ ഭരദ്വാജ്, ഭൂപീന്ദര്‍ ബബ്ബല്‍. പി.ആര്‍.ഒ. – ശബരി

Content Highlight: Trolls against the song from Animal movie