മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് ടര്‍ബോ. മമ്മൂട്ടിക്കമ്പനിയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ ചിത്രം ഈ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായിരുന്നു. പരീക്ഷണ ചിത്രങ്ങള്‍ വിട്ട് കംപ്ലീറ്റ് മാസ് മസാല ഴോണറിലാണ് ടര്‍ബോ പുറത്തിറങ്ങിയത്.
ജി.സി.സി രാജ്യങ്ങളില്‍ നിന്ന് മാത്രം 30 കോടിക്കടുത്ത് ചിത്രം കളക്ട് ചെയ്തുകഴിഞ്ഞു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അറബിക് പതിപ്പിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ദുബായില് വെച്ച് നടന്ന ചടങ്ങില്‍ മമ്മൂട്ടിയാണ് ടീസര്‍ പുറത്തുവിട്ടത്.
ഇതിന് പിന്നാലെ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ട്രോളന്മാരുടെ പ്രധാന വിഷയം. ടര്‍ബോ ജോസ് അറബിയിലേക്കെത്തുമ്പോള്‍ ജാസിം ടര്‍ബോ എന്ന പേര് മാറ്റുന്നുവെന്നാണ് മമ്മൂട്ടി പറഞ്ഞത്. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ പഴയ സിനിമകളുടെ പേരുകളെല്ലാം ട്രോളന്മാര്‍ മാറ്റുന്നുണ്ട്.
വല്യേട്ടന്‍ അറബിയിലെത്തുമ്പോള്‍ വല്യിക്കയെന്നും, നായര്‍ സാബിനെ നാസര്‍ സാഹിബ് എന്ന് മാറ്റിയുമൊക്കെയാണ് ട്രോളന്മാര്‍ ട്രോളിടുന്നത്. ദി ഗ്രേറ്റ് ഫാദറിനെ മൂത്താപ്പയെന്നും പേര് മാറ്റിയിട്ടുണ്ട്. എന്നാല്‍ ചില ട്രോളുകള്‍ വ്യക്തിഹത്യയുടെ ലെവലിലേക്കും പോയിട്ടുണ്ട്. മമ്മൂട്ടിക്ക് മുസ്‌ലിം തൊപ്പി നല്‍കിക്കൊണ്ടാണ് ഇത്തരം ട്രോളുകള്‍ പ്രചരിക്കുന്നത്.
ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ടര്‍ബോ. 70 കോടിക്ക് മുകളില്‍ ഇതിനോടകം കളക്ഷന്‍ നേടിക്കഴിഞ്ഞു. ഈ വര്‍ഷം മമ്മൂട്ടിയുടെ രണ്ടാമത്തെ അമ്പത് കോടി ചിത്രമാണ് ടര്‍ബോ. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗമാണ് 50 കേടി കളക്ഷന്‍ നേടിയ മറ്റൊരു മമ്മൂട്ടി ചിത്രം.
Content Highlight: Trolls about Mammooty’s character name in Turbo Arabic version is viral on social media