ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ അർജന്റീനയും നിലവിലെ ലോകകപ്പ് ചാമ്പ്യൻമാരായ ഫ്രാൻസും.
ഡിസംബർ 18ന് ഇന്ത്യൻ സമയം രാത്രി 8:30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് കിരീടധാരണത്തിനായി ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്.
ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നിന്നും ജയിച്ച് കയറുന്നവരായിരിക്കും ഇനിയൊരു നാല് വർഷത്തേക്ക് ഫുട്ബോളിലെ വിശ്വജേതാക്കൾക്കുള്ള കിരീടം ശിരസിലണിയുന്നത്.
അതേസമയം ക്രൊയേഷ്യക്കെതിരെയുള്ള സെമി ഫൈനൽ വിജയത്തിന് ശേഷമുള്ള അർജന്റീനയുടെ ഡ്രെസിങ് റൂം സെലിബ്രേഷൻ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.
അർജന്റീനയുടെ ഫുട്ബോളിലെ ചിരവൈരികളായ ബ്രസീൽ ടീമിനെയും ഇംഗ്ലണ്ട് ടീമിനെയും പരിഹസിച്ചുള്ള ചാന്റുകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിമാറിയിരിക്കുന്നത്.
“ബ്രസീലേ, അഞ്ച് തവണത്തെ ചാമ്പ്യൻമാരെ,നിങ്ങൾക്ക് എന്ത് പറ്റി?
ഞങ്ങളുടെ മെസി റിയോയിൽ വന്ന് കിരീടം നേടി.
ഞങ്ങളാണ് അർജന്റീന ബാൻഡ് ഞങ്ങൾ എപ്പോഴും ആഹ്ലാദവാൻമാരായിരിക്കും.
കാരണം ഞങ്ങൾ ലോകചാമ്പ്യൻമാരാകുന്ന നിമിഷം എപ്പോഴും സ്വപ്നം കാണുന്നു,’
എന്ന തരത്തിലായിരുന്നു ചാന്റിലെ വരികൾ ഉണ്ടായിരുന്നത്.
അര്‍ജന്റൈന്‍ താരമായ ഒട്ടമെന്റി യാണ് പ്രസ്തുത വീഡിയോ ഷൂട്ട് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
അതേസമയം ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് അർജന്റീന ഫൈനലിലേക്ക് മാർച്ച് ചെയ്തത്.
രണ്ട് ഗോളുകൾ നേടിയ ജൂലിയൻ അൽവാരസ്, ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ മെസി എന്നിവരുടെ മികവിലാണ് കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരെ തകർത്ത് അർജന്റീന കലാശപ്പൊരാട്ടത്തിന് ടിക്കറ്റ് എടുത്തത്.
ഫ്രാൻസിൽ നിന്നും റഷ്യൻ ലോകകപ്പിൽ ഏറ്റ തിരിച്ചടിക്ക് പകരം വീട്ടുക എന്ന ലക്ഷ്യവും അർജന്റീനക്ക് നിർവഹിക്കാനുണ്ട്.
റഷ്യൻ ലോകകപ്പിൽ എംബാപ്പെ ഇരട്ട ഗോളുകൾ അടക്കം ഫ്രാൻസ് അടിച്ച് കൂട്ടിയ നാല് ഗോളുകൾക്ക് പകരമായി മൂന്ന് ഗോളുകൾ മാത്രമാണ് അന്ന് അർജന്റീനക്ക് നേടാൻ സാധിച്ചത്.
Content Highlights:Trolling brazil the dressing room victory celebration of the Argentine players