തിരുവനന്തപുരം: കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ട്രോളിങ്ങ് നിരോധനം ഏര്‍പ്പെടുത്തി.
ഈ മാസം ഒന്‍പതിന് അര്‍ധരാത്രി മുതല്‍ കേരളാതീരത്ത് ട്രോളിങ്ങ് നിരോധനം നിലവില്‍ വരും.
ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ട്രോളിംഗ് നിരോധനം.
നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇതര സംസ്ഥാന ബോട്ടുകളും ജൂണ്‍ ഒന്‍പതിന് മുമ്പായി തീരം വിട്ടുപോകണമെന്നും മുന്നറിയിപ്പ് നല്‍കി.
ഇന്നലെ മുതല്‍ കേരള തീരത്ത് കടല്‍ക്ഷോഭം രൂക്ഷമായിരുന്നു. മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക