നാളെ മുതല്‍ ട്രോളിങ് നിരോധനം; നിയന്ത്രണങ്ങള്‍ അര്‍ധരാത്രിയോടെ നിലവില്‍വരും
Kerala News
നാളെ മുതല്‍ ട്രോളിങ് നിരോധനം; നിയന്ത്രണങ്ങള്‍ അര്‍ധരാത്രിയോടെ നിലവില്‍വരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th June 2021, 7:45 am

കൊച്ചി: മണ്‍സൂണ്‍കാല ട്രോളിങ് ബുധനാഴ്ച അര്‍ധരാത്രിയോടെ നിലവില്‍വരും.52 ദിവസത്തേക്കുള്ള നിരോധനം ജൂലൈ 31ന് അവസാനിക്കും.

ഈ കാലയളവില്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ ഒന്നുംതന്നെ കടലില്‍ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടില്ല.

നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പരമ്പരാഗത വള്ളങ്ങള്‍ക്കു മത്സ്യബന്ധനത്തിലേര്‍പ്പെടാന്‍ വിലക്കില്ല. അതേസമയം ഇരട്ട വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

വലിയ വള്ളങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്ന കരിയര്‍ വള്ളങ്ങള്‍ക്കും നിയന്ത്രണമുണ്ട്.

അതേസമയം, തൊഴില്‍രഹിതരായവര്‍ക്ക് സൗജന്യ റേഷനുപുറമെ ഇത്തവണ 1200 രൂപ നല്‍കാനും നടപടിയായി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: Trolling banned from tomorrow