| Wednesday, 3rd June 2015, 2:02 pm

ട്രോളിങ് നിരോധനം: പരമ്പരാഗത മത്സ്യ തൊഴിലാളികളെ ഒഴിവാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 61 ദിവസത്തെ ട്രോളിങ് നിരോധനത്തില്‍ നിന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കി. കേന്ദ്ര കാര്‍ഷിക വകുപ്പുമന്ത്രിയാണ് ഇതു സംബന്ധിച്ച് ഉറപ്പ് നല്‍കിയത്. 12 നോട്ടിക്കല്‍ മൈലിനിള്ളില്‍ 61 ദിവസത്തെ ട്രോളിങ് നിരോധനമാണ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്.

ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമത്തിനെതിരെ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് മീന്‍ പിടിച്ച് സമരം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ അറുപതോളം മത്സ്യത്തൊഴിലാളികള്‍ കടലില്‍ മത്സ്യബന്ധനത്തിനിറങ്ങിയിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ കേരള സര്‍ക്കാരിനും എതിര്‍പ്പുണ്ടായിരുന്നു. അതുകൊണ്ടു തന്നെ മത്സ്യതൊഴിലാളികളുടെ സമരത്തിന് സര്‍ക്കാരിന്റെ പിന്തുണയുണ്ടായിരുന്നു. ട്രോളിങ് കാലയളവില്‍ പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് ഇളവ് അനുവദിക്കണമെന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ നിരോധനത്തില്‍ നിന്നും പരമ്പരാഗത മത്സ്യ തൊഴിലാളികളെ ഒഴിവാക്കിക്കൗണ്ട് കേന്ദ്രസര്‍ക്കാരില്‍ നിന്നും അറിയിപ്പ് ലഭിച്ചത്. അതേസമയം പരമ്പരാഗത മത്സ്യതൊഴിലാളികളെ തടയില്ലെന്ന് തീരരക്ഷാ സേനയും വ്യക്തമാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more