| Sunday, 18th March 2018, 6:56 pm

ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; കൊടുംഭീകരന്‍ അറക്കല്‍ അബു അറസ്റ്റില്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ട്രോള്‍ വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയിലെയും ആട് റ്റുവിലെയും അഭിനയം കൊണ്ട് പ്രേക്ഷകരെ ഇരുത്തിചിരിപ്പിച്ച അറക്കല്‍ അബു സോഷ്യല്‍ മീഡിയയിലെ ഇഷ്ടകഥാപാത്രമാണ്. പിരിച്ചുവെച്ച മീശയും മുഖത്തെ വെട്ടേറ്റ പാടുമായി “അബു ഭീകരന്‍.. കൊടും ഭീകരന്‍.. യമ കിങ്കരന്‍” എന്ന ബി.ജി.എമ്മില്‍ നടന്നു പോകുന്ന അബു ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ട്രോളന്‍ അബു എന്ന ട്രോള്‍ പേജിലൂടെയാണ് അബുവിന്റെ റീ എന്‍ട്രി.

Read Also : ‘ഈ നാട്ടിലുള്ളവര്‍ വേശ്യകളെ പോലെയാണ് കാണുന്നത്; കേരളത്തിലുള്ളവരില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല’; നാട്ടുകാരില്‍ നിന്നും നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് കണ്ണൂര്‍ ‘നിഫ്റ്റി’ലെ ഇതര സംസ്ഥാന വിദ്യാര്‍ത്ഥിനികള്‍

വാര്‍ത്തകളെ വളച്ചൊടിക്കുന്ന ചില മുഖ്യധാരാ മാധ്യമങ്ങളുടെ പൊള്ളത്തരങ്ങളും നിലനില്‍ക്കുന്ന ജാതീയതയും മലപ്പുറത്തെ ഭീകരവാദ പ്രദേശമാക്കാനുള്ള ചിലരുടെ ശ്രമങ്ങളേയും പൊളിച്ചടക്കുന്നതാണ് വീഡിയോ. “കൊടും ഭീകരനും തീവ്രവാദിയുമായ അറക്കല്‍ അബു അറസ്റ്റില്‍” ഇപ്പോള്‍ കിട്ടിയ പ്രധാന വാര്‍ത്ത എന്ന ആമുഖത്തോടെ തുടങ്ങുന്ന ട്രോള്‍ വീഡിയോ മാധ്യമങ്ങളുടെ ന്യൂസ് വായനയേയും ചര്‍ച്ചയേയും കണക്കിന് പരിഹസിക്കുന്നു.

Read Also :ഡൂള്‍ന്യൂസ് വാര്‍ത്ത ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; വിദ്യാര്‍ഥിനികളെ അധിക്ഷേപിച്ച ഫാറൂഖ് കോളജ് അധ്യാപകനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകളും

അബുവിനെ കൊടും ഭീകരവാദിയെന്ന പേരില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്യുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന ചാനല്‍ ചര്‍ച്ചയിലൂടെയുമാണ് വീഡിയോ പുരോഗമിക്കുന്ന വീഡിയോ 4മിനിറ്റ് 28സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ്.  ഇതിനോടകം ഒരുലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞ വീഡിയോ ആയിരത്തല്‍പരം ആളുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. പേജ് അഡ്മിനായ ലുഖ്മാനുല്‍ ഹക്കീമാണ് വീഡിയോയുടെ ആശയത്തിന് പിന്നില്‍.

Read Also : മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക പ്രക്ഷോഭം; നീരവ് മോദി തട്ടിയെടുത്ത ഭൂമി തിരിച്ചുപിടിക്കാന്‍ കര്‍ഷകര്‍, വീഡിയോ

വെള്ളിത്തിരയില്‍ അറക്കല്‍ അബുവിന് ജീവന്‍ നല്‍കിയ സൈജു കുറുപ്പ് ഈ ട്രോള്‍ വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നടന്‍ ജയസൂര്യ, സംവിധായകന്‍ മിഥുന്‍ മാനുവല്‍ എന്നിവരെയടക്കം ടാഗ് ചെയ്തുകൊണ്ടാണ് സൈജു കുറുപ്പിന്റെ പോസ്റ്റ്.

Latest Stories

We use cookies to give you the best possible experience. Learn more