ട്രോളന്‍മാരുടെ ഇഷ്ടമന്ത്രിയായി ജയരാജന്‍; തിരുവഞ്ചൂരിന് ഇനി വിശ്രമിക്കാം
Daily News
ട്രോളന്‍മാരുടെ ഇഷ്ടമന്ത്രിയായി ജയരാജന്‍; തിരുവഞ്ചൂരിന് ഇനി വിശ്രമിക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th June 2016, 7:15 pm

troll

അന്തരിച്ച ബോക്‌സിങ്ങ് ഇതിഹാസം മുഹമ്മദ് അലി കേരളത്തിന്റെ കായിക താരമാണെന്ന് പറഞ്ഞ കായിക മന്ത്രി ഇ.പി ജയരാജന് എട്ടിന്റെ പണിയുമായി ട്രോളന്‍മാര്‍. മുഹമ്മദ് അലി കേരളത്തിന്റെ അഭിമാന താരമാണെന്നും സ്വര്‍ണമെഡല്‍ നേടിയുണ്ടെന്നുമുളള കായിക മന്ത്രിയുടെ പരമാര്‍ശത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്.

13342861_1116012285087933_2341898660683576692_n

തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇനി വിശ്രമിക്കാമെന്നാണ് ട്രോളന്‍മാരുടെ പക്ഷം. തിരുവഞ്ചൂരിനെ മറികടക്കുന്ന മികവുമായി ഇ.പി ജയരാജന്‍ ചാര്‍ജെടുത്തെന്നും അതിനാല്‍ ഇനി വിശ്രമമാവാമെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്.

അമേരിക്കയില്‍ വെച്ച് നമ്മുടെ മുഹമ്മദാലി മരിച്ചതായി അറിഞ്ഞു, കേരളത്തിനു വേണ്ടി ഗോള്‍ഡ് മെഡല്‍ നേടിയ മുഹമ്മദ് അലി കേരളത്തിന്റെ കായിക രംഗത്ത് നിരവധി നേട്ടങ്ങള്‍ കൊണ്ട് വന്നു, തുടങ്ങിയ പരാമര്‍ശത്തെ പൊളിച്ചടുക്കി ട്രോളര്‍മാര്‍ രംഗത്ത് വരികയായിരുന്നു. തിരുവഞ്ചൂരൊക്കെ എത്രയോ ഭേദമാണ് തുടങ്ങിയ പരമാര്‍ശങ്ങളോടെയാണ് കായികമന്ത്രിയെ സോഷ്യല്‍മീഡിയ വരേവേല്‍ക്കുന്നത്.

ഉചിത സമയത്ത് വാര്‍ത്താവതാരക ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അലിയുടെ മൃതദേഹം കേരളത്തില്‍ എത്തിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ജയരാജന്‍ പറയുമെന്നായിരുന്നു ചിലരുടെ കമന്റ്.

 

southlive-2016-06-6f8b4292-0a69-4b9a-9e82-756c4c92efec-ep trol11

southlive-2016-06-8e7086cb-f72e-421e-b564-7997ef11a097-ep troll4

southlive-2016-06-ca746840-aa8a-462c-92e7-ff177cedde28-ep trol2

 

southlive-2016-06-f8a9e3a0-d161-4ac4-adda-b05f897415f5-ep trol 1

southlive-2016-06-e3f971b6-760d-468f-b14f-089f0c517f47-ep trol17

southlive-2016-06-762c79c4-bcec-4853-a919-a0b5d39b387e-ep trol14

southlive-2016-06-b2bf1598-be5a-43e0-820e-7837ae3365cc-ep trol13

southlive-2016-06-d4138ce0-7b28-4cd8-8716-33b04c708714-ep trol12