| Friday, 9th February 2018, 1:11 pm

കുട്ടിക്കാലത്തെ സന്തോഷ സുരഭിലമാക്കിയ ആ പാട്ട് തന്നതില്‍ സന്തോഷം; നാളെ എന്റെ സപ്തതിയാണ് ഇങ്ങള് വരണം; കാളിദാസന്റെ പൂമരത്തെ ആഘോഷമാക്കി ട്രോളന്‍മാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ടുള്ള കാളിദാസ് ജയറാമിന്റെ പോസ്റ്റ് ആഘോഷമാക്കി സോഷ്യല്‍മീഡിയ.

പണ്ട് കുട്ടിക്കാലത്തു പോസ്റ്റര്‍ ഇറങ്ങിയത് ഓര്‍മയുണ്ടെന്നും കാത്തിരുപ്പ് വെറുതെ ആയില്ലെന്നും പറഞ്ഞാണ് കാളിദാസിന്റെ ട്വീറ്റ് ട്രോളന്‍മാര്‍ ആഘോഷമാക്കുന്നത്.

പറ്റിക്കാന്‍ വേണ്ടി ആണെങ്കിലും ആരോടും ഇങ്ങനൊന്നും പറയല്ലേന്ന് പറ സാറേ, എന്നും പൂമരം എന്നൊക്കെ പറഞ്ഞു ഇത്ര ഹൈപ്പ് കൊടുത്തിട്ടു അവസാനം വല്ല ഒണക്കമരവും ആവുമോ സേട്ടായി എന്നും ചോദിച്ചും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

“”അന്നും ഇറങ്ങിയില്ലെങ്കില്‍ എന്റെ മുറ്റത്ത് ഞാന്‍ ഒരു പതിനെട്ടാം വട്ട തെങ്ങ് വെക്കും…എന്നിട്ട് ദിവസവും ഞാന്‍ അതില്‍ വെള്ളമൊഴിക്കും…””- എന്നായിരുന്നു രസകരമായ മറ്റൊരു കമന്റ്.

മാറ്റി വെച്ച് മാറ്റി വെച്ച് പബ്ലിസിറ്റി കിട്ടിയ ഒരു സിനിമ നിങ്ങളുടെ മാത്രം ആയിരിക്കുമെന്നും എത്ര വൈകിയാലും നല്ലഒരു സിനിമ ആകും എന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും ആരാധകര്‍ പറയുന്നു

“” ഷൈന്‍ ചേട്ടന്‍ ഇത് വരെ തൊട്ടതൊന്നും തോല്‍വി ആയിട്ടില്ല..ഉദാഹാരം ആക്ഷന്‍ ഹീറോ ബിജു, എത്രയോ തവണ റീലിസ്  മാറ്റി വെച്ചിരുന്നു.അത് പോലെ തന്നെ 1983 ..നല്ലൊരു മികച്ച ചിത്രത്തിനായി കാത്തിരിക്കുന്നു….””- എന്നാണ് മറ്റൊരു കമന്റ്.

“”നീ എന്ന് നന്നാവും എന്ന് ഉപ്പ ചോദിച്ചപ്പോള്‍ “പൂമരം”റിലീസാകുമ്പോള്‍ നന്നായിക്കോളാം എന്ന് പറഞ്ഞ ഞാന്‍ ഇപ്പൊ ആരായി?,, “”,

“”പൂമരത്തിന്റെ റിലീസും കെ.എസ്.ആര്‍.ടി.സിക്കാരുടെ പെന്‍ഷനും- രണ്ടും ഇപ്പം വരും വരുംന്നു വിചാരിക്കും. പക്ഷേ, ആത്യന്തികമായി വരൂല. അതാണവസ്ഥ. പിന്നെ പെന്‍ഷന്‍ എത്താത്തതിന് ചെയ്ത പോലുള്ള ആത്മഹത്യയൊന്നും സിനിമയെത്താത്തതിന്റെ പേരില് ഞങ്ങള് ചെയ്യൂല.- എന്നുള്ള രസകരമായ കമന്റുകളും ചിലര്‍ പങ്കുവെക്കുന്നുണ്ട്””.

മാര്‍ച്ച് 9 നു പൂമരം റിലീസ് ചെയ്യുമെന്നാണ് കാളിദാസ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. “ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നുമില്ലെങ്കില്‍ 2018 മാര്‍ച്ച് 9ന് പൂമരം റിലീസ് ചെയ്യും” എന്നായിരുന്നു പോസ്റ്റ്.

നേരത്തെ മാര്‍ച്ച് ആദ്യവാരം തിയറ്ററുകളില്‍ ചിത്രം എത്തുമെന്ന് പറഞ്ഞ കാളിദാസനെ ട്രോളി രംഗത്തെത്തിയവര്‍ക്കുള്ള മറുപടിയും കാളിദാസ് പോസ്റ്റില്‍ നല്‍കുന്നുണ്ട്.

മഞ്ചേരി എന്‍.എസ്.എസ് കോളെജില്‍ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി സോണ്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് കാളിദാസ് മാര്‍ച്ചില്‍ ചിത്രം ഇറങ്ങുമെന്ന പറഞ്ഞിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more