സിംഗിൾസിന്റെ വിഷമം മനസിലാക്കിയ സംഘപുത്രർക്ക് ജയ് വിളിച്ച് ഒരുപക്ഷം; ഹഗ് ചെയ്യാനാണ് വരുന്നതെന്ന് പശുവിനെ എങ്ങനെ പറഞ്ഞ് മനസിലാക്കുമെന്ന് മറുപക്ഷം; ചർച്ചയായി കൗ ഹഗ് ഡേ
പ്രണയദിനം പശു ആലിംഗന ദിവസമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ ഉത്തരവിന് പിന്നാലെ ട്രോളുകളുടെ പെരുമഴ. രസകരമായ രീതിയിലാണ് കേന്ദ്ര സർക്കാരിന്റെ പശു ആലിംഗന പദ്ധതിക്കെതിരെ നെറ്റിസൻസ് രംഗത്തെത്തിയിരിക്കുന്നത്.
ബാക്കിയെല്ലാം പോട്ടെ, കെട്ടിപ്പിടിക്കാനാണ് വരുന്നതെന്ന് പശുവിനെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം. ഇന്നിപ്പോൾ കെട്ടിപ്പിടിക്കാൻ പറഞ്ഞു, നാളെ ഇനി പശുവിനെ കല്യാണം കഴിക്കാൻ പറയില്ലെന്ന് ആരു കണ്ടു എന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നുണ്ട്.
പ്രണയദിനത്തിൽ സിംഗിൾ ആയവരുടെ വിഷമം മനസിലാക്കാൻ മോദി സർക്കാരിനായല്ലോ എന്ന് നെടുവീർപ്പിടുന്നവരും കുറവല്ല. വരും ദിവസങ്ങളിൽ ഗൂഗിൾ സെർച്ചിൽ കൂടുതൽ വരുന്നത് ചവിട്ടാത്ത പശുവിനെ എങ്ങനെ കണ്ടുപിടിക്കാം എന്നായിരിക്കുമെന്നും ചിലർ കൂട്ടിച്ചേർക്കുന്നു.
Forget everything else, tell me how to convey to the #cow 🐄 that we are approaching it to give a hug?
Also how to know that the cow has given its consent for the same?#CowHugDay#ValentinesDaypic.twitter.com/38hvq3BtZg
കെട്ടിപ്പിടിക്കാനുള്ള പശുവിനെ നമ്മൾ കണ്ടുപിടിക്കണോ അതോ അവർ കാണിച്ചുതരുമോ തുടങ്ങിയ ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ കാര്യമായി പുരോഗമിക്കുന്നുണ്ട്.
Observe Feb 14 as Cow Hug Day says Animal Welfare Board of India. I condemn it as an act of discrimination against dogs, cats, monkeys, elephants et al🥲
ഈ സങ്കടം മാറ്റാൻ പൊറോട്ടയും ബീഫും വേണമെന്ന് പറയുന്ന വിരുതന്മാരെയും സോഷ്യൽ മീഡിയയിൽ കാണാം. കേന്ദ്ര സർക്കാരിന്റെ നടപടി തികച്ചും വിവേചനപരമാണെന്നും, പട്ടിയേയും പൂച്ചയേയും കുരങ്ങനേയും ആനയേയും ഒഴിവാക്കിയത് ശരിയായില്ലെന്നുമാണ് സോഷ്യൽ മീഡിയ വാളുകളിൽ നിറയുന്ന മറ്റൊരു കമന്റ്. ഹഗ് മാത്രം മതിയോ, ബൈക്കിലൊക്കെ കയറ്റി കറങ്ങിയാൽ പ്രശ്നമുണ്ടോ എന്ന് ചോദിക്കുന്നവരേയും സമൂഹമാധ്യമങ്ങളിൽ കാണാം.
അതേസമയം ബജറ്റിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ തന്ത്രമാണിതെന്നും ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകൾ തീർത്തതുകൊണ്ട് മനുഷ്യർക്ക് തമ്മിൽ കെട്ടിപ്പിടിക്കാൻ ഇന്ത്യയിൽ കഴിയാതെയായെന്നും ഇതിന് ബദൽ മാർഗമാണ് പശുവെന്നും നെറ്റിസെൻസ് പറയുന്നു.
കൗ ഹഗ് ഡേയെ ആദരിക്കുന്നവരും ഇവരോടൊപ്പം ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്. ഭക്തർക്ക് ഇതിലും മനോഹരമായ എന്ത് സമ്മാനമാണ് കേന്ദ്ര സർക്കാരിന് തരാനാകുകയെന്നാണ് ഇക്കൂട്ടരുടെ നിലപാട്.
When government announces Valentine’s Day as cow hug day
രാജ്യത്തിന്റെ സംസ്കാരത്തിന്റേയും സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണ് പശു. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിലെത്തിച്ചു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തേയും മറക്കാൻ ഇടയാക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമാണെന്നും ബോർഡ് പറയുന്നു.
Content Highlight: Troll in Social media as center asks people to celebrate cow hug day instead of valentins day