കോഴിക്കോട്: സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ അതത് സമയത്ത് തന്നെ ചര്‍ച്ചചെയ്യുന്ന വേദിയാണ് സോഷ്യല്‍ മീഡിയ എന്നതില്‍ ആര്‍ക്കും യാതൊരും സംശയവും ഉണ്ടാവുകയില്ല. തുറന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുമ്പോള്‍ തങ്ങളുടേതായ രീതിയില്‍ അഭിപ്രായം രേഖപ്പെടുത്തുന്നവരാണ് ട്രോളന്മാര്‍.
ഏത് വിഷയത്തോടുമുള്ള പ്രതികരണവും ശരിയായ സമയത്ത് തന്നെ പ്രത്യക്ഷപ്പെടുന്ന ട്രോള്‍ പേജുകള്‍ നിരവധിയുണ്ട്. ശക്തമായ നിലപാടുകളിലൂടെ തന്നെയാണ് ഇത്തരം പേജുകള്‍ പ്രവര്‍ത്തിക്കുന്നതും. ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ജാതി സംവരണത്തെയും സാമ്പത്തിക സംവരണത്തെയും കുറിച്ചുള്ള രണ്ട് ട്രോള്‍ ഗ്രൂപ്പുകളുടെ അഭിപ്രായ പ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ ഇന്നേറെ ചര്‍ച്ചയായിരിക്കുന്നത്.
ഒരു ട്രോള്‍ വന്നാല്‍ അതിനു മറുപടി പോസ്റ്റും ഇത്തരം ഗ്രൂപ്പുകളില്‍ വരാറുണ്ടെങ്കില്‍ സംവരണത്തെക്കുറിച്ചുള്ള ട്രോള്‍ മലയാളത്തിലെ പോസ്റ്റിന് മറുപടിയുമായ് എത്തിയിരിക്കുന്നത് ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ – ഐ.സി.യു ആണ്. രണ്ട് പേജുകളുടെയും അഭിപ്രായത്തിന് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.
സംവരണ വിഷയത്തില്‍ ആദ്യ അഭിപ്രായം രേഖപ്പെടുത്തിയത് ട്രോള്‍ മലയാളം ആണ്.
“കാലഹാരണപ്പെട്ടത് എടുത്ത് മാറ്റേണ്ടത് തന്നെയാണ്. ജാതിമത രീതിയില്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഇപ്പോഴുള്ള സംവരണങ്ങളാണ് ഇന്ത്യയെ ഇപ്പോഴും പിറകോട്ടടിക്കുന്നത്. സാമ്പത്തിക സംവരണം വരേണ്ടത് അത്യാവശ്യമായിരിക്കുന്നു, ഇല്ലെങ്കില്‍ ജാതിമത വേര്‍തിരിവ് പാടില്ലെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണ് ഉള്ളത്?” എന്ന ചോദ്യത്തോടെയായിരുന്ന ട്രോള്‍ മലയാളത്തിന്റെ പോസ്റ്റ്.
ജാതി സംവരണമല്ല മറിച്ച സാമ്പത്തിക സംവരണമാണ് വരേണ്ടതെന്ന ട്രോള്‍ മലയാളത്തിന്റെ അഭിപ്രായത്തിന് മറുപടിയുമായെത്തിയ ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ കുറച്ച് കൂടി വ്യക്തതയോടെ തന്നെ യഥാര്‍ത്ഥ പ്രശ്‌നത്തെ വരച്ച് കാട്ടി.
“കാലഹരണപ്പെട്ടത് എടുത്ത് മാറ്റേണ്ടത് തന്നെയാണ്. കാല്‍പ്പോളും പാരസെറ്റമോളും മെഡിക്കല്‍ സ്റ്റോറുകളില്‍ ഉള്ളിടത്തോളം കാലം മനുഷ്യര്‍ക്ക് പനിയില്‍ നിന്നും മോചനമില്ല. പനിക്കുള്ള മരുന്ന് വില്‍ക്കാന്‍ വച്ചിരിക്കുന്ന ഒരു നാട്ടില്‍ നിന്ന് എങ്ങനെയാണ് പനി വിട്ടു പോവുക…? ആദ്യം മരുന്ന് നിരോധിക്കുക. അപ്പോള്‍ രോഗം വരുന്നതും നിലയ്ക്കും..” എന്നായിരുന്നു ജാതിയെയും മതത്തെയും നിലനിര്‍ത്തി സംവരണത്തെ ഒഴിവാക്കാനുള്ള അഭിപ്രായത്തോടുള്ള ഐ.സി.യുവിന്റെ പ്രതികരണം.
പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്ത്യയെ തടഞ്ഞ് നിര്‍ത്തുന്നത് സംവരണമാണെന്ന ചിത്രത്തോടെയായിരുന്നു ട്രോള്‍ മലയാളത്തിന്റെ പോസ്റ്റ്. രാഹുല്‍ രാമചന്ദ്രന്റെതാണ് പോസ്റ്റിന്റെ ആശയം.
ഇതിനു മറുപടി നല്‍കി ഐ.സി.യു സംവരണം കാരണമാണ് ഇന്ത്യക്ക് ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത നേടാനാവാത്തതെന്നാണ് ചൂണ്ടിക്കാട്ടിയത്. ദീപക് അരീക്കോട്ടിന്റെതാണ് ചളു യൂണിയനിലെ പോസ്റ്റിന്റെ ആശയം.
ഇരു പോസ്റ്റുകള്‍ക്കും നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ട്രോള്‍ മലയാളത്തിന്റെ പോസ്റ്റിനെ വിമര്‍ശിച്ച് കൊണ്ടാണ് കമന്റുകള്‍ കൂടുതലും വന്നിട്ടുള്ളത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റിടങ്ങളിലും പോയി ജാതി പ്രശ്‌നങ്ങള്‍ മനസിലാക്കണമെന്നും സംവരണത്തിനെ എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടിയും ഇതില്‍ വരുന്നുണ്ട്.
You must read this ബി.ജെ.പി എം.പിയെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതിക്ക് ജാമ്യമില്ല
ട്രോള്‍ മലയാളത്തിന്റെ പോസ്റ്റിന് “പൊങ്കാല” ലഭിച്ചപ്പോള്‍ തങ്ങളുടെ തനത് ശൈലിയില്‍ ട്രോളുകളിലൂടെ പോസ്റ്റിനെ കമന്റുകളും അഭിപ്രായങ്ങളും രേഖപ്പെടുത്തുകയാണ് ഐ.സി.യുവിലെ ട്രോളന്മാര്‍. യഥാര്‍ത്ഥ തുല്ല്യത എന്താണെന്നും സംവരണത്തെ എതിര്‍ക്കേെപ്പടണ്ടതില്ലെന്നുമാണ് ഐ.സി.യുവില്‍ വരുന്ന കമന്റുകള്‍. സംവരണം കാരണം കളക്ടര്‍ ആകാന്‍ പറ്റാത്തതിന്റെയും പ്രവാസിയാകേണ്ടി വന്നതിന്റെയും “ദു:ഖ”ങ്ങളും ട്രോളന്മാര്‍ ഇവിടെ പങ്കുവെക്കുന്നു.
തുല്ല്യതയും നീതിയും എന്താണെന്ന് വ്യക്തമാക്കിത്തരുന്ന ചിത്രവും ചളു യൂണിയനില്‍ കമന്റായി വന്നിട്ടുണ്ട്.
സംവരണ വിഷയത്തില്‍ നിരവധി പോസ്റ്റുകളും പേജുകളിലുണ്ട്.
ആശയം: Haritha Thambi ©ICU
അച്ചുവേ….
ആശയം: Jenu Johny ©ICU
അപ്പൊ പഠിക്ക്യേം വേണം ല്ല്യേ…???
ആശയം: KS Binu ©ICU
കാര്യമൊക്കെ ശരി, പക്ഷേ… :/