തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന സമിതി അംഗത്വം രാജിവെച്ചതിന് പിന്നാലെ സിനിമാ സംവിധായകന്‍ അലി അക്ബറിനെ ട്രോളി സോഷ്യല്‍ മീഡിയ. 1921ലെ മലബാര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന തന്റെ സിനിമയ്ക്ക് സഹായം അഭ്യര്‍ഥിച്ച അടുത്ത ദിവസം തന്നെ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചതോടെയാണ് ട്രോള്‍ പൂരം തുടങ്ങിയത്.
‘ആധാരം വിറ്റ് മമ ധര്‍മ്മക്കുള്ള പൈസ കൊടുത്ത ജി മിത്രങ്ങളെ ചതിച്ചു ഗയ്‌സ്, മോണ്‍സനും അലി അക്ബറുമാണ് എന്റെ ഹീറോസ്! നല്ല അന്തസായി ആളുകളെ പറ്റിച്ചു ജീവിക്കാനറിയാം.
മമ ധര്‍മ്മയും മൂഞ്ചി, പണം പിരിക്കാന്‍ ഇറങ്ങിയ സംഘികളും മൂഞ്ചി!. വിറ്റുപൊറുക്കി തന്ന മിത്രങ്ങള്‍ക്ക് നന്ദി ഇനി ഞാന്‍ പോകുന്നു- അലിഅക്ബര്‍,’ തുടങ്ങിയ ട്രോളുകളാണ് രാജിക്ക് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞാടുന്നത്.
ബി.ജെ.പി സംസ്ഥാന സമിതി അംഗത്വം രാജിവെച്ചതായി അലി അക്ബര്‍ നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജി.
ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടിയതായും ഉത്തരവാദിത്തങ്ങളൊഴിഞ്ഞ് പക്ഷങ്ങളില്ലാതെ മുന്നോട്ടുപോവുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചിരുന്നു.