അടുത്തിടെയാണ് നടി നയന്‍താരയും ഭര്‍ത്താവ് വിഗ്നേഷ് ശിവനും തങ്ങള്‍ അച്ഛനമ്മമാരായ വിവരം ആരാധകരെ അറിയിച്ചത്. രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ തങ്ങളുടെ ജീവിതത്തിലേക്ക് വന്നതായി വിഗ്നേഷ് തന്നെയായിരുന്നു സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.
ഇതിന് പിന്നാലെ താരങ്ങള്‍ക്കെതിരെ കടുത്ത സൈബര്‍ ആക്രമണവും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ചാം മാസം ഗര്‍ഭിണിയാകാതെ നയന്‍താര എങ്ങനെ പ്രസവിച്ചു എന്നതായിരുന്നു പലരുടേയും ചോദ്യം. ഇതിന് പിന്നാലെ സറോഗസി വഴിയാണ് ഇരുവരും മാതാപിതാക്കളായതെന്ന വിവരം പുറത്തുവന്നു.
ഇതിനിടെ നയന്‍താരയുടെ ഗര്‍ഭവും മറ്റു ‘വിശേഷങ്ങളും’ വാര്‍ത്തായാക്കാന്‍ കഴിയാതെ പോയ ചില മാധ്യമങ്ങളുടെ സങ്കടത്തെ സോഷ്യല്‍മീഡീയ കണക്കിന് ട്രോളിയിരുന്നു.
മാസാമാസം നടത്തുന്ന സ്‌കാനിങ് വാര്‍ത്തകളും എട്ടാം മാസത്തിലെ വര്‍ക്ക് ഔട്ട് വീഡിയോകളുമൊപ്പിക്കുന്ന ചില മാധ്യമങ്ങള്‍ക്ക് നയന്‍സിന്റെ കാര്യത്തില്‍ അതിനൊന്നും ചാന്‍സ് ലഭിച്ചില്ലെന്ന തരത്തിലുള്ള ട്രോളുകളായിരുന്നു ഉയര്‍ന്നത്.
എന്നാല്‍ ഇപ്പോള്‍ സംവിധായകന്‍ വിഗ്നേഷ് ശിവന്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം സ്‌റ്റോറി വാര്‍ത്തയാക്കിയ മാധ്യമങ്ങളെ എയറില്‍ കയറ്റിയിരിക്കുയാണ് സോഷ്യല്‍ മീഡിയ.
‘മക്കളിലൊരാള്‍ തന്റെ ദേഹത്ത് മൂത്രമൊഴിച്ച സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിഗ്നേഷ് ശിവന്‍’ എന്ന് പറഞ്ഞാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.’ വളരെ നാളത്തെ സ്വപ്‌നം സഫലമായി. മകന്റെ സ്‌നേഹം എന്റെ ദേഹത്ത് ‘ എന്നാണ് മകന്‍ ടീഷര്‍ട്ടില്‍ മൂത്രമൊഴിച്ച ചിത്രം പങ്കുവെച്ച് വിഗ്നേഷ് എഴുതിയത് എന്നാണ് മാധ്യമവാര്‍ത്ത.
ഇതിന് പിന്നാലെ നിരവധി പേരാണ് ഇത് വാര്‍ത്തയാക്കിയ ചില മാധ്യമങ്ങളെ ട്രോളി രംഗത്തെത്തിയത്. സ്‌കാനിങ്ങും എട്ടാം മാസത്തിലെ വര്‍ക്ക് ഔട്ടും കിട്ടിയില്ലെങ്കിലെന്താ ‘ ഇതൊക്കെ വെച്ച് ആഘോഷിക്കാലോ ‘ എന്നാണ് ഒരു ട്രോള്‍.
മക്കളില്‍ ഒരാള്‍ മാത്രമേദേഹത്ത് മൂത്രം ഒഴിച്ചുള്ളൂവെന്നും മറ്റോ ആള്‍ ഒഴിക്കുന്നത് നോക്കി ന്യൂസ് റിപ്പോര്‍ട്ടറും സംഘവും അവിടെ ഉണ്ടെന്നാണ് അറിഞ്ഞതെന്നാണ് മറ്റൊരു കമന്റ്.
നയന്‍താര ഗര്‍ഭം ധരിക്കാതിരുന്നത് ഒരു കണക്കിന് നന്നായി, ഇല്ലായിരുന്നെങ്കില്‍ 10 മാസം ദിവ്യഗര്‍ഭത്തിന്റെ വാര്‍ത്ത വായിക്കേണ്ട ഗതികേടാകുമായിരുന്നു എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
ലോകത്ത് മൂത്രമൊഴിക്കുന്ന ആദ്യത്തെ കുട്ടി. ആഹ്ലാദിപ്പിന്‍ സന്തോഷിപ്പിക്കന്‍ ഇതിലും വലിയ നേട്ടമില്ല, ഞങ്ങളുടെ കുട്ടികള്‍ പ്രസവിച്ച ഉടനെ ടോയ്‌ലറ്റില്‍ പോയി മൂത്രം ഒഴിക്കാറാണ് പതിവ്, അവരുടെ സന്തോഷം അവര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നു. ഇത് വാര്‍ത്തയാക്കുന്നത് എന്തിനാണ്?
അത്ഭുതമായിരിക്കുന്നു. നമ്മള്‍ കണ്ടിട്ടുള്ളത് ആവി ആയി പോകുന്നതാണ്. പ്രധാനപ്പെട്ട വാര്‍ത്ത ആയതു കൊണ്ട് സമൂഹം ചര്‍ച്ച ചെയ്യട്ടെ
മാധ്യമ പ്രവര്‍ത്തകര്‍ക്ക് നമസ്‌കാരം.
ഗര്‍ഭത്തിന്റെ പേരില്‍ വാര്‍ത്ത കൊടുത്തു സമയം കളയാന്‍ കിട്ടാത്തത് കൊണ്ടായിരിക്കും മൂത്രമൊഴിച്ചതൊക്കെ വാര്‍ത്തയാകുന്നത്. ഒരു കണക്കിന് നയന്‍താര സ്വയം ഗര്‍ഭം ധരിക്കാഞ്ഞത് നന്നായി. ഇനി ഇപ്പോള്‍ കുഞ്ഞ് ആയതുമുതലുള്ള ഇത്തരം വാര്‍ത്തകള്‍ കണ്ടാല്‍ മതിയല്ലോ തുടങ്ങിയ കമന്റുകളാണ് വാര്‍ത്തയ്ക്ക് താഴെ വരുന്നത്.
Content Highlight: Troll Against Some Media on News Reports Related to Nayantha Vignesh kids