കൊച്ചി: ശബരിമല വിഷയത്തില്‍ ഹൈക്കോടതി വിമര്‍ശനം നേരിടേണ്ടി വന്ന ബി.ജെ.പി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ തേച്ചൊട്ടിച്ച് ട്രോളര്‍മാര്‍.
“” മുതലും പശിലയും കൂട്ടുപലിശയും ചേര്‍ത്ത് നന്നായി കലക്കിക്കൊടുത്തിട്ടുണ്ടെന്നും സ്ഥിരമായി ചാനല്‍ ചര്‍ച്ച കാണുന്ന ജഡ്ജിയായിരിക്കും പിഴ വിധിച്ചതെന്നും പറഞ്ഞാണ് പലരും ശോഭാ സുരേന്ദ്രനെ ട്രോളുന്നത്. ഏതായാലും ജഡ്ജിയുടെ ഷൂ മുടക്കില്ലാതെ പോളീഷ് ചെയ്ത് കിട്ടിയെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.
“”ശബരിമലയില്‍ പോലീസ് അതിക്രമം കാണിച്ചെന്നും അനാവശ്യമായി ഭക്തരെ അറസ്റ്റ് ചെയ്തെന്നും പോലീസിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ നല്‍കിയ കേസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് തള്ളി. വിലകുറഞ്ഞ പബ്ലിസിറ്റി ലാക്കാക്കി പൊതുതാല്‍പര്യഹരജി ദുരൂപയോഗിച്ചതിനു ശോഭ സുരേന്ദ്രന്‍ 25,000 രൂപ പിഴടക്കാനും കോടതി വിധിച്ചു. സ്വാമിയേ ശരണമയ്യപ്പ.എന്നായിരുന്നു അഡ്വ. ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനവും 25000 പിഴയും: ഒടുവില്‍ കോടതിയില്‍ മാപ്പു പറഞ്ഞ് ശോഭ
“”ഹൈക്കോടതിയിലേക്ക് നാമജപ ഘോഷയാത്രയുണ്ടോ ആവോ”” എന്നാണ് ചിലരുടെ ട്രോള്‍.
“”സാക്ഷാല്‍ അയ്യപ്പന്‍ ബിജെപിക്കാര്‍ക്കെതിരാണ്. അതുകൊണ്ടല്ലേ അവര്‍ പിണറായി വിജയനെ കാണുന്നിടത്തൊക്കെ സ്വാമിയേ അയ്യപ്പോ എന്ന് വിളിക്കുന്നത് “എന്ന് മറ്റുചിലര്‍ പറയുന്നു.
“”ഇതിപ്പം മര്യാദയ്ക്ക് ശബരിമലയില്‍ കാണിക്ക ഇട്ടിരുന്നെങ്കില്‍ കഴകകാരുടെയും പോറ്റിമാരുടെയും പട്ടിണി മാറുമായിരുന്നു…അയ്യപ്പന് സന്തോഷവും ആകുമായിരുന്നു. കോടതിയില്‍ ആയത് കൊണ്ട് സര്‍ക്കാര്‍ ഖജനാവിലേക്ക് നേരിട്ട് പോകുമല്ലോ സ്വാമിക്ക് സര്‍ക്കാരിനോടുള്ള ഇഷ്ടം നോക്കിയേ…””.
“”അപ്പോള്‍ അയ്യപ്പന് അങ്ങനെ പക്ഷഭേദം ഒന്നും ഇല്ലാലേ… എല്ലാവര്‍ക്കും വാരിക്കോരി കൊടുക്കുന്നുണ്ട്””- എന്നിങ്ങനെയാണ് ചില കമന്റുകള്‍.
ശോഭാ സുരേന്ദ്രന്റെ വാര്‍ത്ത നല്‍കുന്ന ജനം ടിവിയേയും ചിലര്‍ ട്രോളുന്നുണ്ട്. “”25000രൂപയും പ്രശസ്തിപത്രവും
കോടതി ശോഭയ്ക്കു കൊടുത്തു എന്നാണല്ലോ ജനം ടിവിയില്‍ വാര്‍ത്ത വന്നത്. പോകുമ്പോള്‍ പുറത്തു തട്ടി അഭിനന്ദിക്കുകയും ചെയ്തുവത്രേ..”” എന്നായിരുന്നു ട്രോള്‍.
ശോഭ സുരേന്ദ്രന്‍ ശബരിമലയില്‍ കാണിക്കായിടേണ്ട പറഞ്ഞ് നാക്ക് ഉള്ളിലിട്ടെ ഉള്ളു ദാ പോണു 25,000 കൂടാതെ മാപ്പും.. സ്വാമി ശരണം ??
ട്രോള്‍ -ശ്യാം ചന്ദ്രന്‍
കടപ്പാട് ഐ.സി.യു
ട്രോള്‍ -ആബേല്‍ ഷൈന്‍
കടപ്പാട് ഐ.സി.യു
ട്രോള്‍ -അനന്‍ഷാ
കടപ്പാട് ഐ.സി.യു