| Tuesday, 3rd September 2019, 3:58 pm

സ്‌കൂളില്‍ പോകാതെ ശാഖയില്‍ പോയാല്‍ അങ്ങനെയൊക്കെ തോന്നും; വിദ്യാഭ്യാസമന്ത്രിയുടെ ഓണാശംസയെ പരിഹസിച്ച സന്ദീപ് വാര്യരെ ട്രോളി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വിദ്യാഭ്യാസമന്ത്രിയുടെ ഓണാശംസയെ പരിഹസിച്ച യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരെ ട്രോളി സോഷ്യല്‍മീഡിയ. സംസ്ഥാന വിദ്യാഭ്യാസമന്ത്രിയുടെ ഓണ സന്ദേശം കുട്ടികള്‍ക്ക് മനസ്സിലാകില്ലെന്ന സന്ദീപ് വാര്യരുടെ ട്വീറ്റിന് താഴെ രൂക്ഷമായാണ് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്.

ഓണത്തെ വരവേല്‍ക്കാനൊരുങ്ങുന്ന കൊച്ചുകൂട്ടുകാര്‍ക്കൊരു സന്ദേശം എന്ന കുറിപ്പോടെ ഓഗസ്റ്റ് 30നാണ് വിദ്യാഭ്യാസ മന്ത്രി സന്ദേശം പങ്കുവച്ചത്.

‘അത്തം മുതല്‍ വൃത്താകൃതിയിലിടുന്ന പൂക്കളം തുടര്‍ന്ന് വലിയ വൃത്തങ്ങളായി വളരും. ഇത് ദ്വിമാനത്തില്‍ മനസ് വളരേണ്ടതിന്റെ പ്രതീകാത്മക രൂപഭാവമാണ്. ഒടുവില്‍ തിരുവോണ ദിവസം തൃക്കാക്കരയപ്പനിലൂടെ പൂക്കുന്നിലൂടെയും മനസ്സ് ദ്വിമാനത്തില്‍ നിന്ന് ത്രിമാനത്തിലേക്ക് വളരുന്നതായിട്ടാണ് സങ്കല്‍പ്പിക്കുന്നത്. ദ്വിമാനത്തില്‍ നിന്ന് ത്രിമാനത്തിലേക്കുള്ള മനസ്സിന്റെ വളര്‍ച്ചയുടെ പ്രതീകാത്മക രൂപം കൂടിയാണിത്.’

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ ദിശയിലുള്ള മനസ്സിന്റെ വളര്‍ച്ചയുടെ കൊടുമുടിയിലാണ് മാനുഷരെല്ലാം ഒന്നുപോലെ എന്ന മതനിരപേക്ഷ സംസ്‌കാരമുണ്ടാവുന്നതെന്നും മന്ത്രി സന്ദേശത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ കേള്‍ക്കുന്ന ഒരു കുട്ടിക്കും ഒന്നും മനസ്സിലാകരുതെന്ന് നിര്‍ബന്ധമുള്ള ആളാണ് വിദ്യാഭ്യാസ മന്ത്രിയെന്ന് പരിഹസിച്ചായിരുന്നു സന്ദീപ് വാര്യരുടെ ട്വീറ്റ്. ഇതിനെ താഴെയാണ് സന്ദീപ് വാര്യരെ കളിയാക്കിക്കൊണ്ടുള്ള ട്വീറ്റുകള്‍ വന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മലയാളം മാത്രമാണ് മന്ത്രി പറഞ്ഞത്, ശാഖയില്‍ പോവുന്നതിന് പകരം സൗജന്യ സാക്ഷരത ക്ലാസുകളില്‍ പോകണമെന്നും സന്ദീപ് വാര്യരോട് ആളുകള്‍ ഉപദേശിക്കുന്നത്.

‘പണ്ട് സ്‌കൂളില്‍ വിടുമ്പോ പോണം വാര്യരെ അല്ലാണ്ട് ശാഖയില്‍ പോയാല്‍ മനസ്സിലാവില്ല. പിന്നെ ഈ ഒരു മാനദണ്ഡം മാത്രമാണ് നിങ്ങളെ ബി.ജെ.പിയില്‍ ശ്രേഷ്ഠനാക്കുന്നത് അത് നിങ്ങള്‍ വീണ്ടും വീണ്ടും തെളീക്കുകയാണ്’ എന്നാണ് മറ്റൊരു കമന്റ്.

എന്നാല്‍ യുവമോര്‍ച്ച നേതാവിന്റെ പ്രതികരണത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more