|

കെ.സുരേന്ദ്രന് മാത്രമല്ല ജില്ലകളുടെ എണ്ണം തെറ്റല്‍; കര്‍ണാടകത്തില്‍ 32 ജില്ലകളുണ്ടെന്ന് നളീന്‍കുമാര്‍ കട്ടീല്‍, ട്രോള്‍ വര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കര്‍ണാടകത്തിലെ ആകെ ജില്ലകളേക്കാള്‍ എണ്ണം കൂട്ടി പറഞ്ഞ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ നളീന്‍ കട്ടീലിനെതിരെ ട്രോള്‍ വര്‍ഷം. സംസ്ഥാനത്ത് 30 ജില്ലകളാണുള്ളത്. എന്നാല്‍ നളീന്‍കുമാര്‍ കട്ടീല്‍ പറഞ്ഞത് 32 ജില്ലകളുണ്ടെന്നായിരുന്നു.

യാദ്ഗിറില്‍ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴായിരുന്നു നളീന്‍കുമാര്‍ കട്ടീലിന്റെ പരാമര്‍ശം. ഞാന്‍ ഇപ്പോള്‍ തന്നെ 31 ജില്ലകളില്‍ സന്ദര്‍ശനം നടത്തി. ഇപ്പോള്‍ 32ാം ജില്ലയായ യാഗ്ദിറിലേക്ക് വന്നതാണ് സന്ദര്‍ശനം നടത്തുന്നതിന് വേണ്ടി എന്നായിരുന്നു നളീന്‍കുമാര്‍ പറഞ്ഞത്. സ്‌കൂള്‍ പാഠപുസ്തങ്ങള്‍ വായിച്ചു പഠിക്കൂ എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നളിന്‍ കട്ടീല്‍, സംസ്ഥാനത്ത് ആകെ 32 സീറ്റാണോ ഉള്ളത്?. സംസ്ഥാനത്തെ ജില്ലകളെ കുറിച്ച് പ്രാഥമിക വിവരം പോലുമില്ലാതെയാണ് നിങ്ങള്‍ ലോക്‌സഭയില്‍ പ്രതിനീധികരിക്കുന്നതും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായിരിക്കുന്നതും. പ്രൈമറി സ്‌കൂള്‍ ടെക്‌സറ്റ് ബുക്കുകള്‍ വായിക്കുകയും കുറച്ച് പൊതുവിവരം കൂട്ടുകയും ചെയ്യൂ എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.

നേരത്തെ കേരളത്തിലെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും സമാനരീതിയിലുള്ള പ്രതികരണം നടത്തിയിരുന്നു. കേരളത്തില്‍ ആകെയുള്ള 14 ജില്ലകളേക്കാള്‍ കൂടുതല്‍ എണ്ണം പറയുകയായിരുന്നു കെ. സുരേന്ദ്രന്‍. ഇതിനെതിരെയും ട്രോള്‍ വര്‍ഷമുണ്ടായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

 

Latest Stories

Video Stories