ദല്‍ഹിയില്‍ കാവല്‍ക്കാരനായി ഞാനുള്ള കാലത്തോളം ആരെയും കട്ടുമുടിക്കാന്‍ അനുവദിക്കില്ലെന്ന മോദിയുടെ പ്രസംഗത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. തൃശ്ശൂര്‍ തേക്കിന്‍ക്കാട് മൈതാനിയില്‍ നടന്ന യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ നടത്തിയ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളിന് വഴിവെച്ചത്.
കോണ്‍ഗ്രസിന്റെ അഴിമതിയെ കുറിച്ച് ആഞ്ഞടിക്കുകയായിരുന്നു മോദി. “നമ്മളെല്ലാവരും ഇന്ത്യ ശക്തമാവണം എന്നാഗ്രഹിക്കുന്നവരാണ്. എന്നാല്‍ ശാസ്ത്രത്തെ ചാരപ്പണിയ്ക്കുള്ള അവസരമാക്കി മാറ്റുന്നവരാണ് അവര്‍. എന്നാല്‍ ശാസ്ത്രത്തെ രാജ്യപുരോഗതിക്ക് ഉപയോഗപ്പെടുത്തണം എന്നാഗ്രഹിക്കുന്നവരാണ് നമ്മള്‍. സോളാര്‍ അവര്‍ക്ക് കുംഭകോണമാണ് എന്നാല്‍ നമ്മുക്ക് അത് രാജ്യത്തിന്റെ ഭാവിയാണ്. ദല്‍ഹിയില്‍ കാവല്‍ക്കാരനായി ഞാനുള്ള കാലത്തോളം അവരെ കട്ടുമുടിക്കാന്‍ അനുവദിക്കില്ല. രാജ്യത്തെ വിഭജിക്കാന്‍ ഈ കാവല്‍ക്കാരന്‍ അവരെ അനുവദിക്കില്ല. രാജ്യത്തെ പൗരന്‍മാരെ രാജ്യവികസനത്തിനായി ഒറ്റക്കെട്ടായി നിര്‍ത്താന്‍ ഒരുപാട് ചുവടുകള്‍ നാം എന്‍.ഡി.എ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. കേരളത്തിന്റെ സംസ്‌കാരം സംരക്ഷിക്കാനും പുതിയൊരു ഭാരതം കെട്ടിപ്പടുക്കാനുമായി നമ്മുക്ക് ഒരുമിച്ച് നിന്ന് പ്രയത്‌നിക്കാം”. മോദി പറഞ്ഞു.
പിന്നാലെ വന്നു ട്രോള്‍. “ഏറ്റവും വല്യ കള്ളന്‍ തന്നെ കാവല്‍ക്കാരനായാല്‍ പിന്നെ മറ്റുള്ളവര്‍ക്ക് കക്കാന്‍ വല്ലതും കിട്ടുമോ, മാധവന്‍ ഇവിടെ ഉള്ളപ്പോ വേറെ ഒരു കള്ളനെ കൂടി വേണ്ട”, “ദല്‍ഹിയില്‍ ഞാനുള്ളപ്പോള്‍ ആരെയും കട്ടുമുടിക്കാന്‍ അനുവദിക്കില്ല, അവിടെയുള്ള എല്ലാത്തിനും അദാനിയും അംബാനിയും ലളിത്,നീരവ് മോദിമാരും കൂടാതെ ഡോവലിന്റെയും അമിത്ഷായുടെയും മക്കളും കാവലുണ്ട്. ആരും പേടിക്കേണ്ടതില്ല. ജയ് മോദിജി ജയ് ഗോമാതാ” തുടങ്ങി നിരവധി കമന്റുകളോടെയാണ് ട്രോള്‍ പ്രചരിക്കുന്നത്.
റാഫേല്‍ അഴിമതി, അദാനി പവര്‍ സ്‌കാം, നീരവ് മോദിയുടെയും മല്യയുടെയും അഴിമതി, ജെയ്ഷാ
അഴിമതി തുടങ്ങി മോദി ഭരണക്കാലത്ത് നടന്ന അഴിമതിയെ അക്കമിട്ട് നിരത്തിയാണ് സോഷ്യല്‍ മീഡിയ മോദിയുടെ പ്രസംഗത്തെ തുറന്നുകാട്ടുന്നത്.
എന്നെ എത്രവേണമെങ്കിലും അപമാനിച്ചോളൂ പക്ഷെ മഹത്തായ ഈ രാജ്യത്തെ നിങ്ങള്‍ അപമാനിക്കരുതെന്ന പരാമര്‍ശവും ട്രോള്‍ ഏറ്റുവാങ്ങുന്നുണ്ട്.
“രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പദ്ധതിയുമായി സര്‍ക്കാര്‍ വരുന്‌പോള്‍ മോദിയെ വെറുക്കുക എന്ന അജന്‍ഡയുമായാണ് പ്രതിപക്ഷത്തുള്ള സുഹൃത്തുകള്‍ വരുന്നത്. അവര്‍ക്ക് മറ്റൊരു രാഷ്ട്രീയവും മുന്നോട്ട് വയ്ക്കാനില്ല. രാവിലെ എണീക്കുന്നത് മുതല്‍ രാത്രി ഉറങ്ങുന്നത് വരെ മോദിയെ അപമാനിക്കല്‍ മാത്രമാണ് അവര്‍ക്ക് ചെയ്യാനുള്ളത്. നിങ്ങളെ കൊണ്ടാവും പോലെ എന്നെ അപമാനിച്ചോള്ളൂ പക്ഷേ ഇന്നാട്ടിലെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കരുത്. എന്നെ എങ്ങനെയും അധിക്ഷേപിച്ചോ പക്ഷേ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നത് തടയരുത്. എത്ര വേണമെങ്കിലും എന്നെ അപമാനിച്ചോ പക്ഷേ മഹത്തായ ഈ രാജ്യത്തെ നിങ്ങള്‍ അപമാനിക്കരുത്” മോദി തൃശൂരില്‍ പറഞ്ഞു.
ട്രോളുകള്‍ കാണാം