കോഴിക്കോട്: കഥാ മത്സരത്തില്‍ സമ്മാനാര്‍ഹമായ ഒരു കഥപോലും കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടി പുരസ്‌ക്കാരത്തുക നല്‍കാത്ത മാതൃഭൂമിയുടെ നിലപാടിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. നിലവാരമില്ലാത്തതിന്റെ പേരിലാണ് പുരസ്‌കാരമായ രണ്ട് ലക്ഷം രൂപ നല്‍കാതിരുന്നതെന്ന മാനേജ്മെന്റിന്റെ വാദത്തെയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളിലൂടെ തുറന്നു കാണിക്കുന്നത്.
ഈ ആഴ്ച്ച പുറത്തിറങ്ങിയ ആഴ്ചപ്പതിപ്പിലാണ് വിചിത്ര വിശദീകരണം എഴുതിയിരിക്കുന്നത്. അയക്കപ്പെട്ട രചനകളില്‍ സിദ്ധിയേക്കാള്‍ ബുദ്ധിയായിരുന്നു മുഴച്ചു നിന്നതെന്നും എളുപ്പം ശ്രദ്ധ കിട്ടാനുള്ള വിഷയങ്ങളാണ് മത്സരാര്‍ഥികളില്‍ ഭൂരിഭാഗവും അയച്ചതെന്നും പറയുന്ന മാതൃഭൂമി സൃഷ്ടരിപരതയേക്കാള്‍ പ്രകടനപരത, ഏകാഗ്രതയേക്കാള്‍ ഉദാസീനത, നടപ്പുകാലത്തെ കഥയെഴുത്തിന്റെ ഭാവുകത്വത്തെ ഉള്‍ക്കൊള്ളാതെ ഒരു “ഫാഷന്‍” എന്ന വണ്ണം അവയെ അനുകരിക്കാനുള്ള വ്യഗ്രതയായിരുന്നു അയച്ചു കിട്ടിയ കഥകളുയെ മുഖമുദ്രയെന്നും വിശദീകരിക്കുന്നുണ്ട്.
Read Also : എഴുത്തിലെ ആചാര്യ രൂപങ്ങളേ, നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ ഭാവം?
ഇതിനെ കണക്കിന് പരിഹസിച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രചരിപ്പിക്കുന്നത്. എഴുത്തിനെയും,സാഹിത്യ പ്രവര്‍ത്തനത്തെയും ഒരു പുണ്യ പ്രവര്‍ത്തിയായി കണ്ട്, പുരസ്‌കാര തുകയോട് ആസക്തി കാണിക്കാതെ എഴുതാന്‍ യുവ എഴുത്തുകാരെ ഉപദേശിച്ച പത്രം അടുത്ത ആഴ്ച്ച മുതല്‍ ആഴ്ച പതിപ്പ് വായനക്കാര്‍ക്ക് വെറുതെ കൊടുക്കുമായിരിക്കുമെന്നും പരിഹസിക്കുന്നുണ്ട്.
ഐ.സി.യു ട്രോള്‍ റിപബ്ലിക്ക് എന്നീ ട്രോള്‍ ഗ്രൂപ്പുകളാണ് പ്രധാനമായും മാതൃഭുമിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചും ട്രോളിയും രംഗത്തെത്തിയത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്രോളിലൊന്ന്. “ഇത്തവണ ലോകകപ്പ് ഫൈനലില്‍ ജയിച്ച ടീം ഞങ്ങള്‍ പ്രതീക്ഷിച്ച അത്രയും ഗോള്‍ അടിക്കാത്തതിനാല്‍ കപ്പ് ആര്‍ക്കും കൊടുക്കുന്നതായിരിക്കില്ല. ഫിഫ, ഫ്രീ.ഉ : കപ്പ് ലഭിക്കാന്‍ വേണ്ടിയാവരുത് ടീമുകള്‍ ലോകകപ്പില്‍ പങ്കെടുക്കന്നത്”
ട്രോളുകള്‍ കാണാം..
എല്ലാർക്കും സെർട്ടീറ്റൊക്കെ കിട്ടീല്ലേ,
ഇനി ചായേടേം ബിസ്‌ക്കറ്റിന്റേം കാശായ 150 രൂപ അവിടെ അടച്ചിട്ട് സ്ഥലം വിടാൻ നോക്ക് !!
പ്രതിഫലം ഇച്ഛിക്കാതെ വെടിവെക്കാൻ പഠിക്കഡോ…