തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തിന് പിന്നാലെ ഇടതുപക്ഷത്തേയും കോണ്‍ഗ്രസിനേയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ പോസ്റ്റിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ.
ഗൗരി ലങ്കേഷിന്റെ മുഖ്യശത്രു സിദ്ധരാമയ്യയും കോണ്‍ഗ്രസ്സുമായിരുന്നെന്നും അറിയപ്പെടുന്ന മാവോയിസ്റ്റ് അനുകൂല എഴുത്തുകാരിയുമായിരുന്നു അവര്‍ എന്നുമായിരുന്നു സുരേന്ദ്രന്‍ പോസ്റ്റില്‍ പറഞ്ഞത്.
മുത്തലാഖിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച അവര്‍ക്ക് ശത്രുക്കള്‍ ധാരാളമുണ്ടായിരുന്നെന്നും എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ് കോണ്‍ഗ്രസ്സും ഇടതുപക്ഷവും അവര്‍ക്കുവേണ്ടി പേനയുന്തുന്ന കൂലി മാധ്യമങ്ങളും എന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.
Dont Miss മോദി പരിശീലനം ലഭിച്ച ഹിന്ദുത്വ രാഷ്ട്രീയക്കാരന്‍; മോദിയുടെ വാക്കുകള്‍ക്ക് രണ്ടര്‍ത്ഥമുണ്ട്: ഗൗരി ലങ്കേഷ് കൊലപാതകത്തില്‍ രാഹുല്‍ഗാന്ധി
ഒരു വിഭാഗം മാധ്യമങ്ങളും ഇടതുപക്ഷവും ഇടതടവില്ലാതെ ഇന്നും സംഘപരിവാറിനുമേല്‍ കുറ്റം ആരോപിക്കുന്നുണ്ടെന്നും പന്‍സാരെയുടേയും നരേന്ദ്ര ദാബോള്‍ക്കറുടെയും കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ലെന്നും രണ്ടു കേസ്സിലും ഹിന്ദുത്വശക്തികള്‍ നിരന്തരം പഴികേള്‍ക്കുന്നുണ്ടെങ്കിലും അന്വേഷണസംഘങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ലെന്നുമായിരുന്നു സുരേന്ദ്രന്‍ പോസ്റ്റില്‍ പറഞ്ഞത്.
ഇതിന് പിന്നാലെ സുരേന്ദ്രനെ പൊളിച്ചടുക്കി നിരവധി കമന്റുകളാണ് എത്തിയത്. “സുരേന്ദ്രന് ആ പാവം സ്ത്രീയുടെ ഘാതകര്‍ക്ക് ക്ലീന്‍ ചിട്ട് നല്‍കണമെന്നും അതിന് വീണിടം വിഷ്ണു ലോകമാക്കുകയാണ് ആശാനെന്നുമാണ് ഒരാളുടെ പ്രതികരണം. പക്ഷെ കുറിച്ചിട്ടോളൂ സുരേന്ദ്രന്‍ ഓരോ തുള്ളിക്കും കണക്ക് പറയേണ്ടി വരും കാത്തിരിക്കൂവെന്നുമാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
Also Read കൊലപാതകികളെ പൊലീസ് പിടിക്കട്ടെ; വേറെ ഡെക്കറേഷനൊന്നും വേണ്ട ; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പരിഹാസവുമായി ടി.ജി മോഹന്‍ദാസ്
ബ്രോ,ഗാന്ധിയെ ഓര്‍മ്മയുണ്ടോ….?നമ്മുടെ രാഷ്ട്രപിതാവിനെ….അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് വെടിയുതിര്‍ത്തവന്റെ പിന്‍ഗാമികള്‍ ഇതല്ല
ഇതിലും വലുത് ചെയ്യുമെന്ന് ചിന്തിക്കാന്‍ എം.എ ഡിഗ്രി ഒന്നും വേണ്ട സുരോ…..തലയോട്ടിക്കുളളില്‍ തലച്ചോറുണ്ടായാല്‍ മതി..അത് പറഞ്ഞ് തരാന്‍ പോലും ആരുമില്ലേ ഈ ഉളളിയുടെ കൂടേ- എന്നാണ് മറ്റൊരു കമന്റ്.
ഗാന്ധിയെ കൊന്ന തോക്കിലെ ഉണ്ടകള്‍ ഇനിയും ബാക്കി…..
സംഘപരിവാര്‍ പേപ്പട്ടികള്‍ക്കെതിരെ വിരല്‍ ചൂണ്ടിയാല്‍ ഉന്മൂലനം ചെയ്യുന്ന മോദിയുടെ ഫാസിസ്റ്റ് നയത്തിന്റെ ഏറ്റവും പുതിയ ഇര
്ഗൗരി ലങ്കേഷ് എന്നാണ് മറ്റൊരാളുടെ പ്രതികരണം.
ഗാന്ധിയെ കൊന്നത് RSS ആണെന്ന് ഒരു അപവാദം കൂടെ കേള്‍ക്കുന്നുണ്ട് എന്ന് കൂടെ ചേര്‍ക്കമായിരുന്നു…..?? എന്നാണ് ഷബീര്‍ എന്നയാളുടെ പ്രതികരണം.
ഇത് ചെയ്തത് ഒരിക്കലും സാംസ്‌കാരിക സംഘടനയായ സ്വയം സേവക് സംഘോ അതിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ബി.ജെ.പിയോ ആയിരിക്കില്ല.
വല്ല ഗോരക്ഷാ സേനയോ പുതിയ കഴുത രക്ഷാ സേനയോ ആയിരിക്കും. ഈ സംഘടനകളെയൊക്കെ വൈകിയാണെങ്കിലും മങ്കി ബാത്തിലടക്കം മോഡിജി അപലപിച്ചിട്ടുണ്ട്-അക്ബര്‍ തിരൂരങ്ങാടി പ്രതികരിക്കുന്നു.
കല്‍ബുര്‍ഗി,അനന്തമൂര്‍ത്തി,പന്‍സാരെ, ഇപ്പോഴിതാ ഗൗരി ലങ്കേഷ്;ഫാസിസം അതിന്റെ മൂര്‍ദ്ധന്യത്തിലാണ്,
അവര്‍ ഭയപ്പെടുന്നത് ആശയങ്ങളെയാണ്, അതുകൊണ്ടാണ് മഷിയുള്ള പേനകള്‍ക്കു നേരെ അവര്‍ നിറയൊഴിക്കുന്നതും.
പ്രതിരോധം വാക്കുകളിലും വരകളിലും മാത്രം പോരാ…പ്രതിഷേധിക്കുകപരമാവധി ഉച്ചത്തില്‍…പരമാവധി ശക്തിയില്‍…- ഇതായിരുന്നു മറ്റൊരു കമന്റ്.
ജ്ഞാനപീഠ പുരസ്‌കാരം കരസ്ഥമാക്കിയ കര്‍ണാടകസാഹിത്യ കുലപതി അനന്തമൂര്‍ത്തി മരിച്ചപ്പോള്‍ ലഡുവിതരണം ചെയ്ത് ആഹ്ലാദപ്രകടനം നടത്തിയത് ആരായിരുന്നു..സുരു? എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
ഈ സംഭവത്തെക്കുറിച്ചു നിര്‍ഭാഗ്യകരം എന്ന ഒരു വാക്ക് ഉപയോഗിച്ചതല്ലാതെ അപലപിച്ചതായി കണ്ടില്ല, അതില്‍ നിന്നും എന്ത് മനസ്സിലാക്കണം, വാക്കുകളിലുള്ള ആത്മാര്‍ത്ഥകുറവ് താങ്കളുടെ സംഘടനക്കെതിരേ വിരല്‍ ചൂണ്ടുന്നതിനു കരണമാകില്ലേയെന്നാണ് മറ്റൊരാളുടെ പ്രതികരണം.
അവര്‍ ഭയപ്പെടുന്നത് എഴുത്തുകാരെയാണ്. ചിന്തകരെയാണ്. അവര്‍ ഇല്ലാതെയാകുന്നതോടെ പോരാട്ടങ്ങള്‍ ഇല്ലാതെയാകുമെന്ന് അവര്‍ കരുതുന്നു. അക്ഷരങ്ങളെ അവര്‍ക്ക് ഭയമാണ്. വിവേകമുള്ളവരുടെ വാക്കുകള്‍ അവരെ വേട്ടയാടും. ഫാസിസ്റ്റുകളുടെ ഇന്ത്യയില്‍ നട്ടെല്ലുള്ള എഴുത്തുകാര്‍ ഇനിയും കൊല്ലപ്പെട്ടുകൊണ്ടേയിരിക്കും. ഈ നാട്ടില്‍ ജനിക്കേണ്ടി വന്ന പൊന്നുമക്കളുടെ പൊട്ടിക്കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍, ഓരോ അനക്കത്തിലും ഫാസിസ്റ്റ് വിരുദ്ധനാവുക എന്നതു തന്നെയാണ് പരിഹാരമെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.