| Thursday, 10th August 2017, 10:58 am

കളിക്കാന്‍ നിക്കുമ്പോള്‍ ഗുജറാത്തിനോടോ മധ്യപ്രദേശിനോടോ കളിക്ക്; കേരളത്തോട് കളിക്കല്ലേ പ്ലീസ്; അര്‍ണബിനെ വിടാന്‍ തയ്യാറാകാതെ ട്രോളന്‍മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തിനെതിരായ ഹേറ്റ് ക്യാംപെയിനില്‍ വലിയ പങ്ക് വഹിക്കുന്ന റിപ്പബ്ലിക്ക് ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ വളരെ കുറഞ്ഞ റേറ്റിംഗ് നല്‍കി പേജിന്റെ റേറ്റിംഗ് കുത്തനെ കുറച്ചതിന് പിന്നാലെ റേറ്റിങ് സൗകര്യം തന്നെ റിപ്പബ്ലിക് ടിവിയ്ക്ക് ഒഴിവാക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും അടങ്ങാന്‍ മലയാളികള്‍ തയ്യാറല്ല. റിപ്പബ്ലിക് ടിവിയേയും അര്‍ണബിനേയും വലിച്ചുകീറി ഒട്ടിക്കുകയാണ് ട്രോളര്‍മാര്‍ ഇപ്പോള്‍.

കളിക്കാന്‍ നില്‍ക്കുമ്പോള്‍ ഗുജറാത്തിനോടോ മധ്യപ്രദേശിനോടോ കളിക്കണമെന്നും കേരളത്തോട് കളിക്കല്ലേ പ്ലീസ് എന്നും പറഞ്ഞാണ് അര്‍ബിന്റെ ചാനലിന് ട്രോളര്‍മാര്‍ പൊളിച്ചടുക്കുന്നത്.


Dont Miss മുരുകന്റ മരണത്തില്‍ മാപ്പുചോദിച്ച് പിണറായി; നാടിന് അപമാനമുണ്ടാക്കിയ സംഭവമെന്നും മുഖ്യമന്ത്രി 


റിപ്പബ്ലിക് ടിവിയുടെ ഫേസ്ബുക്കിലെ 4.8 റേറ്റിങ് ഞങ്ങളിങ് എടുത്തെന്നും നല്ല പുളിച്ച തെറിയും എഴുതിയിട്ടുണ്ടെന്നുമാണ് മറ്റൊരു ട്രോള്‍. പണം വാരി എറിഞ്ഞ് റേറ്റിങ് കൂട്ടാമെന്ന അര്‍ണബ് കരുതേണ്ടെന്നും ഞങ്ങള്‍ മലയാളികള്‍ ഡബിള്‍ സ്രോങ് ആണെന്നുമുള്ള തരത്തില്‍ രസകരമായ ട്രോളുകളാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്.

എന്നാല്‍ റേറ്റിംഗ് സൗകര്യം ഒഴിവാക്കിയിട്ടും മലയാളികളുടെ പ്രതിഷേധം കുറഞ്ഞിരുന്നില്ല. പ്രതിഷേധത്തിനായി പലമാര്‍ഗ്ഗങ്ങളാണ് മലയാളികള്‍ കണ്ടെത്തിയിട്ടുള്ളത്.

ഫേസ്ബുക്ക് പേജില്‍ റിവ്യു ഓപ്ഷന്‍ മാറ്റിയെങ്കിലും ഗൂഗിള്‍ മാപ്പിലെ റിപ്പബ്ലിക്കിന്റെ പേജില്‍ പോയി റിവ്യു ഇട്ടും ഗൂഗിള്‍ പ്ലേസ്റ്റേറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് റേറ്റിംഗ് ചെയ്തും പേജില്‍ വരുന്ന വാര്‍ത്തകള്‍ക്കടിയില്‍ ചാനലിനെതിരെയും അര്‍ണാബിനെതിരെയും രൂക്ഷവിമര്‍ശനങ്ങളും അര്‍ണാബിനെ കളിയാക്കികൊണ്ടുമുള്ള കമന്റുകളും ഇട്ടാണ് മലയാളികള്‍ തങ്ങളുടെ പ്രതിഷേധം തുടരുന്നത്.

കേരളത്തിനെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ കൊടുക്കാന്‍ അര്‍ണാബിന്റെ ചാനല്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെയാണ്. അഞ്ചില്‍ ഒരു സ്റ്റാര്‍ റേറ്റിംഗ് നല്‍കികൊണ്ട് റിപ്പബ്ലിക്ക് ചാനലിനെതിരെ മലയാളികള്‍ പതിഷേധിച്ചിരുന്നത്.

ആശയം : ബിജേഷ്
കടപ്പാട് : സംഘി ഫലിതങ്ങള്‍

കടപ്പാട്: അഡ്മിന്‍ ഡെസ്‌ക് സംഘിഫലിതങ്ങള്‍

ആശയം: അഫ്‌സല്‍
കടപ്പാട്: സംഘി ഫലിതങ്ങള്‍

We use cookies to give you the best possible experience. Learn more