തിരുവനന്തപുരം: തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം.മിഥുന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷിന്റെ നേതൃത്വത്തില്‍ മിഥുനിനെ ഷാള്‍ അണിയിച്ച് ബി.ജെ.പിയില്‍ അംഗത്വം നല്‍കി.
വി.വി രാജേഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ മുദാക്കല്‍ സ്വദേശിയാണ് മിഥുന്‍.
ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ വെച്ചായിരുന്നു സ്വീകരണം.
കോണ്‍ഗ്രസിന്റെ അവസാര വാദ രാഷ്ട്രീയത്തിലും സ്വജന പക്ഷപാതിത്വത്തിലും പ്രതിഷേധിച്ചാണ് മിഥുന്‍ തങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം എടുത്തതെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം പ്രതികരിച്ചു.
അതേസമയം ഇയാളെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നതായി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Trivandrum Youth Congress Secratary M Midhun BJP