സര്‍ക്കാര്‍ കോളേജില്‍ സീറ്റിന് കോഴ; പണം ആവശ്യപ്പെട്ടത് എസ്.എഫ്.ഐ സെനറ്റ് അംഗം
Kerala
സര്‍ക്കാര്‍ കോളേജില്‍ സീറ്റിന് കോഴ; പണം ആവശ്യപ്പെട്ടത് എസ്.എഫ്.ഐ സെനറ്റ് അംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th September 2017, 10:27 am

തിരുവനന്തപുരം: തിരുവനന്തപുരത്ത് സര്‍ക്കാര്‍ കോളേജില്‍ ബിരുദ സീറ്റിന് കോഴയാവശ്യപ്പെട്ടതായി ആരോപണം. എസ്.എഫ്.ഐ സെനറ്റംഗമാണ് പണം ആവശ്യപ്പെട്ടത്. എസ്.എഫ്.ഐ ജില്ലാകമ്മിറ്റിയംഗവും സെനറ്റംഗവുമായ വനിതാ നേതാവാണ് പണം ആവശ്യപ്പെട്ടതെന്ന് മാതൃഭൂമി ന്യൂസാണ് റിപ്പോര്‍ട്ട ചെയ്തത്.

എസ്.എഫ്.ഐ നേതാവും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ശബ്ദരേഖയും മാതൃഭൂമി പുറത്ത് വിട്ടിട്ടുണ്ട്. പ്രിന്‍സിപ്പലിനു വേണ്ടിയാണ് പണം ആവശ്യപ്പെടുന്നതെന്നാണ് നേതാവ് പറയുന്നത്.


Also Read: മുത്തലാഖില്‍ കണ്ണീരൊഴുക്കിയവര്‍ ഹാദിയയെക്കുറിച്ച് മിണ്ടുന്നില്ല; വിഷയത്തില്‍ ജുഡീഷ്യറി സ്വീകരിച്ച നിലപാടെന്തെന്നും ആനി രാജ


തിരുവനന്തപുരം സംസ്‌കൃതം കോളേജില്‍ ബിരുദസീറ്റ് ലഭ്യമാക്കാന്‍ 25,000 രൂപയാണ് നേതാവ് ആവശ്യപ്പെടുന്നത്.