തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി മുന്നണികള്‍ ചര്‍ച്ചകള്‍ തുടരവെ വിദ്വേഷ പ്രചരണവുമായി മതമൗലികവാദികള്‍. പൊന്നാനിയിലെ പ്രതിഷേധം ഹിന്ദു സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെയാണെന്ന് ഒരു വിഭാഗം പ്രചരിപ്പിക്കുമ്പോള്‍ തിരുവനന്തപുരത്ത് ഒരു മുസ്‌ലീമിനെയെങ്കിലും ജയിപ്പിക്കാനാകുമോ എന്നാണ് മറ്റൊരു കൂട്ടര്‍ പ്രചരിപ്പിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ മുസ്‌ലീങ്ങള്‍ എം.എല്‍.എമാരും സ്ഥാനാര്‍ത്ഥികളുമായിട്ടുണ്ടെന്ന ചരിത്രം മറച്ചുവെച്ചാണ് ഈ പ്രചരണം. 14 നിയമസഭാ മണ്ഡലങ്ങളാണ് തിരുവനന്തപുരത്തുള്ളത്.
1977 ല്‍ വാമനപുരത്ത് നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നഫീസത്ത് ബീവി മത്സരിച്ചിരുന്നു. കഴക്കൂട്ടത്ത് 2001 ലും 2006 ലും 2011 ലും എം.എം വാഹിദായിരുന്നു എം.എല്‍.എ
1977 ല്‍ തലേക്കുന്നില്‍ ബഷീറും കഴക്കൂട്ടത്ത് നിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. 1987 ല്‍ നബീസ ഉമ്മാള്‍ ജയിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥി നാവായിക്കുളം റഷീദായിരുന്നു. കഴക്കൂട്ടത്ത് നിന്ന് എം.എം ഹസനും വിജയിച്ചിരുന്നു.