Kerala
തിരുവനന്തപുരത്ത് ടാങ്കര്‍ ലോറി മറിഞ്ഞ് നേരിയ തോതില്‍ വാതകചോര്‍ച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Feb 15, 01:27 am
Saturday, 15th February 2014, 6:57 am

[share]

[]തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കലില്‍ വിമാനഇന്ധനവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞ് നേരിയതോതില്‍ വോതക ചോര്‍ച്ച.

നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മരത്തിലിടിച്ച് പത്തടിതാഴ്ചയിലേക്ക് മറിയുകയായിരുന്നു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇന്ധനനവുമായി എത്തിയ ഭാരത് പെട്രോളിയത്തിന്റെ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ടാങ്കറില്‍ നിന്നും നേരിയ തോതില്‍ ഇന്ധനം ചോരുന്നുണ്ട്.

പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പോലീസ് വ്യക്തമാക്കി.

അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ 3.15ഓടെയാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിയതായിരിക്കാം അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.