തിരുവനന്തപുരം: വി.കെ പ്രശാന്ത് എം.എല്‍.എയായതോടെ നടക്കാനിരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം ആശങ്ക അകലുന്നു. മേയര്‍ സ്ഥാനത്തേക്ക് പൊതു സ്വതന്ത്രനായി മത്സരിക്കുന്ന കൗണ്‍സിലറെ പിന്തുണക്കുമെന്നാണ് ബി.ജെ.പിയും കോണ്‍ഗ്രസും വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഈ നീക്കം നടന്നേക്കില്ല എന്നാണ് ഇപ്പോഴത്തെ സൂചനകള്‍.
ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ വിജയിച്ച ഒരു കൗണ്‍സിലര്‍ മാത്രമാണ് കൗണ്‍സിലിലുള്ളത്. ശ്രീകാര്യം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന എന്‍.എസ് ലതാകുമാരി. എന്നാല്‍ ഇവര്‍ മത്സരിച്ചേക്കില്ലെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്ന് ഇവര്‍ മത്സരരംഗത്ത് നിന്ന് മാറിയെന്നാണ് സൂചന.ഇതോടെയാണ് സി.പി.ഐ.എമ്മിന് ആശ്വാസമായത്.