| Friday, 21st October 2016, 12:01 am

ട്രയംഫ് 'ബോണ്‍വില്ലെ ടി 100' നിരത്തിലിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അന്‍പതുകളിലെ ബോണ്‍വില്ലെ പാരമ്പര്യം അതേപട് നിലനിര്‍ത്തുന്ന ബൈക്കിന്റെ രൂപകല്‍പ്പനയില്‍ ത്രക്സ്റ്റന്‍ ആറിന്റെ സ്വാധീനവും കാണാം. 7.78 ലക്ഷം രൂപയാണ് ബൈക്കിന്റെ ദല്‍ഹി എക്‌സ് ഷോറൂം വില. 


ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫിന്റെ 900 സിസി ബൈക്ക് ബോണ്‍വില്ലെ ടി 100 ഇന്ത്യന്‍ വിപണിയില്‍.

അന്‍പതുകളിലെ ബോണ്‍വില്ലെ പാരമ്പര്യം അതേപട് നിലനിര്‍ത്തുന്ന ബൈക്കിന്റെ രൂപകല്‍പ്പനയില്‍ ത്രക്സ്റ്റന്‍ ആറിന്റെ സ്വാധീനവും കാണാം. 7.78 ലക്ഷം രൂപയാണ് ബൈക്കിന്റെ ദല്‍ഹി എക്‌സ് ഷോറൂം വില.

ഇതോടെ സ്ട്രീറ്റ് ട്വിന്‍ കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ വിലയ്ക്കു ലഭ്യമാവുന്ന ട്രയംഫ് മോഡലായി “ബോണ്‍വില്ലെല്‍ ടി 100. സ്ട്രീറ്റ് ട്വിന്നിലെ 900 സിസി എന്‍ജിന്‍ തന്നെയാണു ഈ വാഹനത്തിലും ഉപയോഗിച്ചിരിക്കുന്നത്.

ജര്‍മ്മനിയില്‍ നടന്ന ഇന്റര്‍മോട് മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ബോണ്‍വില്ലെ ടി 100 ആദ്യമായി അവതരിപ്പിച്ചത്. എ.ബി.എസ് സംവിധാനത്തോടെ എത്തുന്ന ബൈക്കില്‍ വ്യത്യസ്ത റൈഡിങ് മോഡോടെ ഇലക്ട്രോണിക് റൈഡ് ബൈ വയര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ടച് അസിസ്റ്റ് ക്ലച് എന്നിവയും ലഭ്യമാണ്.

മോഡേണ്‍ ക്ലാസിക് വിശേഷണമുള്ളതിനാല് ബൈക്കില്‍ അനലോഗ് സ്പീഡോമീറ്റര്‍, അനലോഗ് ടാക്കോമീറ്റര്‍, വിവിധ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ഉള്‍പ്പെട്ട മള്‍ട്ടി ഫംക്ഷനല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഡേ ടൈം റണ്ണിങ് ലാമ്പ്, എല്‍.ഇ.ഡി റിയര്‍ ലാമ്പ്, സീറ്റിനടിയില്‍ യു.എസ്.ബി ചാര്‍ജിങ് സോക്കറ്റ് എന്നിവയും വാഹനത്തിലുണ്ട്. 900 സിസി 5 സ്പീഡ് പാരലല്‍ ട്വിന്‍ എന്‍ജിന് 5,900 ആര്‍.പി.എമ്മില്‍ പരമാവധി 55 പി.എസ് വരെ കരുത്തും 3,230 ആര്‍.പി.എമ്മില്‍ 80 എന്‍.എം വരെ ടോര്‍ക്കും പുറത്തെടുക്കും.

We use cookies to give you the best possible experience. Learn more