| Monday, 27th January 2020, 9:51 am

ചന്ദനക്കുടം നേര്‍ച്ചയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ ബാനറുയര്‍ത്തി പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂര്‍ പാവറട്ടി മരുതോങ്കര ചന്ദനക്കുടം  നേര്‍ച്ചയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ ബാനറുയര്‍ത്തി പ്രതിഷേധം. പൗരത്വഭേദദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ശക്തമാക്കികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വ്യത്യസ്ത പ്രതിഷേധവുമായി ഇവര്‍ രംഗത്തെത്തുന്നത്.

ശൈഖുന ചീനാത്ത് അബ്ദുള്‍ ഖാദിര്‍ മുസലിയാരുടെ ഓര്‍മ്മക്കാണ് നേര്‍ച്ച ആഘോഷിക്കുന്നത്.

മരുതയൂര്‍ പന്തായി അബൂബക്കറിന്റെ വീട്ടില്‍ നിന്നാണ് മൂന്ന് ആനകളുടെ അകമ്പടിയോടെ താബൂത്ത് കാഴ്ച്ച പുറപ്പെട്ടത്. തുടര്‍ന്ന് പള്ളിയിലെത്ത് ജാറത്തില്‍ പട്ട് സമര്‍പ്പിച്ചു.

സി.സെഡ്, ചുക്കുബസാര്‍, വോള്‍ഫ് സിറ്റി കവല, ആര്‍.ബി.എക്‌സ്.ഫെസ്റ്റ്, എ.സെഡ് ചുക്കുബസാര്‍, ലീസിയോണ്‍ കൂരിക്കാട്, എന്നീ അഞ്ച് ടീമുകളുടെ നാട്ടുകാഴ്ച്ചകളാണ് പള്ളിയങ്കണത്തിലെത്തിയത്. ഇതില്‍ ഒരു ടീമാണ് പൗരത്വഭേദഗതി നിയമത്തിനെതിരെ ‘റിവോക്ക് സി.എ.എ, റിജക്ട് എന്‍.ആര്‍.സി, റിജക്ട് എന്‍.പി.ആര്‍’ എന്ന ബാനറുയര്‍ത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more