തൃശൂര്‍: തൃശൂരില്‍ ലീഡ് തിരിച്ചുപിടിച്ച് എല്‍.ഡി.എഫ്. ഇതുവരെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയായിരുന്നു ലീഡ് നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി പി. ബാലചന്ദ്രന് മുന്നിലെത്തിയിരിക്കുകയാണ്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലാണ്.
ഏഴ് റൗണ്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ സുരേഷ് ഗോപിയുടെ മുന്നേറ്റമായിരുന്നു തൃശൂരില്‍ കണ്ടത്. അദ്ദേഹം വിജയത്തിലേക്ക് പോകുമെന്ന് ഒരുഘട്ടത്തില്‍ കരുതിയിരുന്നു. എന്നാല്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ശക്തികേന്ദ്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ 200 വോട്ടിന്റെ ലീഡ് ബാലചന്ദ്രന് നിലവിലുണ്ട്.
ഇനി വടൂക്കര, കുറുക്കഞ്ചേരി, കുരുവിച്ചിറ, ചിയാനം, പള്ളിക്കുളം മേഖലകളിലാണ് വോട്ടെണ്ണുന്നത്. ഇവിടെ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ സ്വാധീനമുള്ള മേഖലയാണ്. തൃശൂരിലെ തെരഞ്ഞെടുപ്പുഫലം ഫോട്ടോഫിനിഷിലേക്ക് പോകുമെന്നാണ് ഈ ഘട്ടത്തില്‍ അറിയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക