| Saturday, 10th August 2013, 10:32 am

മാധവിക്കുട്ടിയുടേയും സാറാ ജോസഫിന്റേയും അരാജകത്വത്തിന്റെ രചനകള്‍: തൃശൂര്‍ അതിരൂപത

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തൃശൂര്‍: എഴുത്തുകാരായ ##മാധവിക്കുട്ടി ക്കും സാറാ ജോസഫിനുമെതിരെ തൃശൂര്‍ അതിരൂപത. തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭയിലെ ലേഖനത്തിലാണ് മാധവിക്കുട്ടിക്കും സാറാ ജോസഫിനുമെതിരെ പരാമര്‍ശമുള്ളത്.

ഇരുവരും  നടത്തിയത് അരാജകത്വത്തിന്റെ രചനകളാണെന്നും പെണ്ണെഴുത്ത് എന്ന പേരില്‍ എഴുതിയത് വികല സൃഷ്ടികളാണെന്നും ലേഖനത്തില്‍ പറയുന്നു.[]

ലൈംഗിക അരാജകത്വവും വ്യഭിചാരവും ഇവര്‍ തെറ്റായി കാണുന്നില്ലെന്നും എല്ലാ കുഴപ്പങ്ങള്‍ക്കും മതത്തേയാണ് ഇവര്‍ കുറ്റപ്പെടുത്തുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

ജുലൈ 25നാണ് ലേഖനം പുറത്തിറങ്ങിയത്. സാഹിത്യത്തിന്റെ മൂല്യമറിയാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് എഴുത്തുകാരി സാറാ ജോസഫ് പ്രതികരിച്ചു.

ജനാധിപത്യം എന്തെന്ന് മനസ്സിലാക്കാത്തവരാണ് ഇങ്ങനെ കാടടച്ച് വെടിവെക്കുന്നത്. സ്വയം വിമര്‍ശനങ്ങള്‍ നടത്താതെ മറ്റുള്ളവരുടെ കരടെടുക്കാനാണ് സഭ ശ്രമിക്കുന്നതെന്നും സാറാ ജോസഫ് പറഞ്ഞു.

We use cookies to give you the best possible experience. Learn more